Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വായ്പ തിരിച്ചടച്ചില്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരും; ബാങ്കുകൾക്കു കോടികൾ കുടിശിക വരുത്തി മുങ്ങിയ വിജയ് മല്യക്കു മുന്നറിയിപ്പുമായി അരുൺ ജെയ്റ്റ്‌ലി

വായ്പ തിരിച്ചടച്ചില്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരും; ബാങ്കുകൾക്കു കോടികൾ കുടിശിക വരുത്തി മുങ്ങിയ വിജയ് മല്യക്കു മുന്നറിയിപ്പുമായി അരുൺ ജെയ്റ്റ്‌ലി

ന്യൂഡൽഹി: ബാങ്കുകൾക്കു കോടികളുടെ വായ്പാക്കുടിശ്ശിക വരുത്തി മുങ്ങിയ വ്യവസായി വിജയ് മല്യക്ക് കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ മുന്നറിയിപ്പ്. വായ്പ തിരിച്ചടയ്ക്കാൻ തയാറായില്ലെങ്കിൽ മല്യ നിയമ നടപടി നേരിടേണ്ടി വരുമെന്ന് അരുൺ ജയ്റ്റ്‌ലി പറഞ്ഞു.

വൻ കുടിശിക വരുത്തിയവർ വായ്പ തിരിച്ചടക്കാൻ തയാറാകണം. അല്ലാത്ത പക്ഷം ബാങ്കുകളിൽ നിന്നും അന്വേഷണ ഏജൻസികളിൽ നിന്നും കർശന നടപടികൾ നേരിടേണ്ടി വരുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

ആരുടെയും പേരെടുത്തു പറയുന്നില്ലെന്നു പറഞ്ഞാണ് ജയ്റ്റ്‌ലി മല്യക്കെതിരേ നടപടിയുണ്ടാകുമെന്ന പരോക്ഷ പരാമർശം നടത്തിയത്. മല്യയുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ഈട് നൽകിയ രേഖകൾ ബാങ്കുകളുടെ കൈവശമുണ്ടെന്നും ഇതുപയോഗിച്ച് നടപടിയുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പു നൽകി. മല്യ നൽകാനുള്ള 9000 കോടി രൂപ തിരിച്ചു പിടിക്കാനുള്ള നടപടിയുണ്ടാകുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

ഇത്തരത്തിലുള്ള സ്വകാര്യ കേസുകളിൽ അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ വലിയ വലിയ ആളുകൾ പണം കൊടുത്തുതീർക്കുകയാണ് വേണ്ടത്. വായ്പ തിരിച്ചുപിടിക്കുന്നതിന് പലവിധ മാർഗങ്ങളും ബാങ്കിനുണ്ട്. അതെങ്ങനെ വേണമെന്ന് ഏജൻസികൾ അന്വേഷിക്കുമെന്നും ജയ്റ്റ്‌ലി പറഞ്ഞു.

ഈമാസം രണ്ടിനാണ് മല്യ ഇന്ത്യ വിട്ടത്. വായ്പയെടുത്ത പണം തിരികെ പിടിക്കുന്നതിനായി നടപടികളെടുക്കണമെന്നാവശ്യപ്പെട്ട് ബാങ്കുകളുടെ കൺസോർഷ്യം സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP