Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിടി സ്‌കാൻ എടുക്കുന്നതിനിടെ യുവതിയെ ആദ്യം മോശമായി സ്പർശിച്ചു, പിന്നീട് നഗ്നചിത്രം പകർത്തി; മലയാളി മഹാരാഷ്ട്രയിൽ അറസ്റ്റിൽ

സിടി സ്‌കാൻ എടുക്കുന്നതിനിടെ യുവതിയെ ആദ്യം മോശമായി സ്പർശിച്ചു, പിന്നീട് നഗ്നചിത്രം പകർത്തി; മലയാളി മഹാരാഷ്ട്രയിൽ അറസ്റ്റിൽ

സ്വന്തം ലേഖകൻ

മുംബൈ: മഹാരാഷ്ട്രയിൽ സിടിസ്‌കാൻ എടുക്കുന്നതിനിടെ യുവതിയുടെ നഗ്‌നചിത്രം പകർത്തിയ സംഭവത്തിൽ മലയാളി അറസ്റ്റിൽ. കണ്ണൂർ സ്വദേശിയായ യുവാവാണ് ചികിത്സക്കെത്തിയ യുവതിയുടെ പരതിയെത്തുടർന്ന് ഉല്ലാസ് നഗർ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. മഹാരാഷ്ട്രയിലെ ഉല്ലാസ്‌നഗറിലാണ് സംഭവം. ഉല്ലാസ്‌നഗറിലെ സർവ്വാനന്ദ് ആശുപത്രി ടെക്‌നീഷ്യനാണ് അറസ്റ്റിലായ ജെയിംസ് തോമസ്.

തിങ്കളാഴ്ചയാണ് യുവതി സിടി സ്‌കാൻ എടുക്കുന്നതിനായി ആശുപത്രിയിലെത്തിയത്. സ്‌കാൻ ചെയ്യുന്നതിനിടെ ജെയിംസ് യുവതിയെ മോശമായ രീതിയിൽ സ്പർശിക്കുകയും യുവതിയുടെ നഗ്നചിത്രങ്ങൾ എടുക്കുകയും ചെയ്തു. തുടർന്ന് അസ്വസ്ഥത തോന്നിയതോടെ യുവതി ആശുപത്രി അധികൃതരെ വിവരമറിയിച്ചു.

തുടർന്ന് പൊലീസിലും പരാതി നൽകി. ഇയാളുടെ ഫോൺ പരിശോധിച്ചുവരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP