Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇന്ത്യയെ 'ഹിന്ദു പാക്കിസ്ഥാൻ' ആക്കും; പൊതുയോഗത്തിൽ നടത്തിയ വിവാദ പ്രസ്താവനയ്ക്ക് ശശി തരൂരിനെതിരെ അറസ്റ്റ് വാറന്റ്; തരൂർ രാജ്യത്തെ അപമാനിച്ചെന്നും മതവികാരങ്ങളെ വ്രണപ്പെടുത്തി എന്നുമുള്ള കേസിൽ വാറന്റ് പുറപ്പെടുവിച്ചതുകൊൽക്കത്തയിലെ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി

ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇന്ത്യയെ 'ഹിന്ദു പാക്കിസ്ഥാൻ' ആക്കും; പൊതുയോഗത്തിൽ നടത്തിയ വിവാദ പ്രസ്താവനയ്ക്ക് ശശി തരൂരിനെതിരെ അറസ്റ്റ് വാറന്റ്; തരൂർ രാജ്യത്തെ അപമാനിച്ചെന്നും മതവികാരങ്ങളെ വ്രണപ്പെടുത്തി എന്നുമുള്ള കേസിൽ വാറന്റ് പുറപ്പെടുവിച്ചതുകൊൽക്കത്തയിലെ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ രാഷ്ട്രീയ പ്രസ്താവനയുടെ പേരിൽ തിരുവനന്തപുരം എംപിയും കോൺഗ്രസ് നേതാവുമായ ശശി തരൂരിന് അറസ്റ്റു വാറന്റ്. ബിജെപി വീണ്ടും അധികാരത്തിൽ എത്തിയാൽ ഇന്ത്യയെ 'ഹിന്ദു പാക്കിസ്ഥാൻ' ആക്കുമെന്ന വിവാദ പ്രസ്താവനയുടെ പേരിലാണ് തരൂരിനെതിരെ കൊൽക്കത്ത കോടതിയുടെ അറസ്റ്റ് വാറന്റ്. കഴിഞ്ഞവർഷം ജൂലായിൽ തിരുവനന്തപുരത്തു വെച്ചു നടത്തിയ പൊതുയോഗത്തിലായിരുന്നു തരൂരിന്റെ വിവാദ പ്രസ്താവന.

കൊൽക്കത്തയിലെ ഒരു മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. അഭിഭാഷകനായ സുമീത് ചൗധരിയാണ് വിവാദ പ്രസ്താവനയിൽ തരൂരിനെതിരെ കേസ് കൊടുത്തിരുന്നത്. തരൂർ രാജ്യത്തെ അപമാനിച്ചെന്നും മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്നും മതനിരപേക്ഷത തകർക്കാൻ ശ്രമിച്ചെന്നും ആരോപിച്ചാണ് കേസ്. ഓഗസ്റ്റ് 14-ന് തരൂർ നേരിട്ടു ഹാജരാകണമെന്നു കോടതി നേരത്തേ ഉത്തരവിട്ടിരുന്നെങ്കിലും അതിനിനി ഒരു ദിവസം കൂടി ശേഷിക്കെയാണ് നടപടി.

2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചാൽ അത് ഒരു 'ഹിന്ദു പാക്കിസ്ഥാൻ' രൂപീകരിക്കുന്നതിലേക്ക് എത്തുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ബിജെപി പുതിയ ഭരണഘടനയുണ്ടാക്കുമെന്നും ന്യൂനപക്ഷത്തിന്റെ അവകാശങ്ങളെ അവർ ബഹുമാനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 'അവർ ലോക്സഭാ വിജയം ആവർത്തിക്കുകയാണെങ്കിൽ, നമ്മുടെ ജനാധിപത്യപരമായ ഭരണഘടന നിലനിൽക്കില്ല. അവർ പുതിയതു നിർമ്മിക്കും.

ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന ഇന്ത്യയല്ല മഹാത്മാ ഗാന്ധിയും, നെഹ്റുവും, സർദാർ പട്ടേലും, മൗലാനാ ആസാദും സ്വപ്നം കണ്ടതെന്നും, അവർ അതിനായല്ല സ്വാതന്ത്ര്യ സമര പോരാട്ടം നടത്തിയത്.'- അദ്ദേഹം അന്നു പറഞ്ഞു. എന്നാൽ അന്നത്തെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇതിൽ മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസാണ് പാക്കിസ്ഥാന്റെ രൂപീകരണത്തിനു കാരണമെന്നും തരൂർ ഹിന്ദുക്കളെ അപമാനിക്കുന്നുവെന്നുമായിരുന്നു അവരുടെ ആരോപണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP