Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202230Friday

ട്രെയിനിൽ യുവതിക്ക് മുമ്പിൽ നഗ്‌നത പ്രദർശിപ്പിച്ചു യുവാവ്: അറസ്റ്റു ചെയ്തു പൊലീസ്

ട്രെയിനിൽ യുവതിക്ക് മുമ്പിൽ നഗ്‌നത പ്രദർശിപ്പിച്ചു യുവാവ്: അറസ്റ്റു ചെയ്തു പൊലീസ്

സ്വന്തം ലേഖകൻ

മുംബൈ: കുടുംബത്തോടൊപ്പം ട്രെയിനിൽ യാത്രചെയ്യുന്ന സ്ത്രീക്ക് മുമ്പിൽ നഗ്‌നത പ്രദർശിപ്പിച്ച 28കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകീട്ട് മുംബൈയിലാണ് സംഭവം. സ്വകാര്യ കമ്പനിയിൽ എച്ച്.ആർ കൺസൽട്ടന്റായി ജോലി ചെയ്യുന്ന സ്ത്രീക്ക് മുമ്പിലാണ് യുവാവ് സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിച്ചത്. ഭർത്താവിനും കുട്ടിക്കും സഹോദരനുമൊപ്പം ദാദറിലേക്ക് പോകുകയായിരുന്നു യുവതി.

ട്രെയിൻ കഞ്ചൂർമാർഗിൽ എത്തിയപ്പോൾ യുവാവ് സ്ത്രീക്ക് നേരെ നഗ്‌നത പ്രദർശിപ്പിക്കുകയായിരുന്നു. യുവതിയുടെ ഭർത്താവും മറ്റ് സഹയാത്രികരും ചേർന്ന് യുവാവിനെ കൈകാര്യം ചെയ്ത് പൊലീസിലേൽപ്പിക്കുകയായിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP