Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗ്യാൻവാപി ക്ഷേത്രത്തിലെ ശിവലിംഗത്തെക്കുറിച്ച് പോസ്റ്റ്; ഡൽഹി സർവകലാശാല അദ്ധ്യാപകൻ അറസ്റ്റിൽ

ഗ്യാൻവാപി ക്ഷേത്രത്തിലെ ശിവലിംഗത്തെക്കുറിച്ച് പോസ്റ്റ്; ഡൽഹി സർവകലാശാല അദ്ധ്യാപകൻ അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: വാരാണസിയിലെ ഗ്യാൻവാപി പള്ളി സമുച്ചയവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഫേയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിന് ഡൽഹി യൂണിവേഴ്സിറ്റി അദ്ധ്യാപകൻ അറസ്റ്റിൽ. യൂണിവേഴ്സിറ്റിക്കു കീഴിലെ ഹിന്ദു കോളേജിലെ അസോസിയേറ്റ് പ്രൊഫസർ രത്തൻ ലാൽ ആണ് അറസ്റ്റിലായത്. പള്ളിയുടെ ഉള്ളിൽ ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദം സംബന്ധിച്ച് രത്തൻ ലാൽ നടത്തിയ അഭിപ്രായപ്രകടനമാണ് നടപടിക്ക് ഇടയാക്കിയത്.

 ഡൽഹി സ്വദേശിയായ അഭിഭാഷകൻ വിനീത് ജിൻഡാൽ ആണ് പരാതി നൽകിയിരിക്കുന്നത്. ശിവലിംഗത്തെക്കുറിച്ച് അപകീർത്തികരവും പ്രകോപനപരവുമായ പരാമർശം നടത്തിയതായി പരാതിയിൽ ആരോപിക്കുന്നു. ഗ്യാൻവാപി പള്ളിയിൽ ശിവലിംഗം കണ്ടെത്തിയ സംഭവം വളരെ വൈകാരിക സ്വഭാവമുള്ളതും കോടതിക്കു മുന്നിലുള്ള വിഷയവുമാണെന്നും പരാതിയിൽ പറയുന്നു.

ഇന്ത്യൻ ശിക്ഷാനിയമം 153 എ പ്രകാരം മതം, വർഗം, ഭാഷ തുടങ്ങിയവയുടെ പേരിൽ ശത്രുതയുണ്ടാക്കുക, സഹവർത്തിത്വം നശിപ്പിക്കുക എന്നീ കുറ്റങ്ങളും 295 എ പ്രകാരം മതവികാരം വ്രണപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഡൽഹി നോർത്ത് സൈബർ പൊലീസ് കേസെടുത്തിരിക്കുന്നത്. 

ഇന്ത്യയിൽ എന്തിനേക്കുറിച്ചെങ്കിലും പറഞ്ഞാൽ അത് ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തും എന്നതാണ് അവസ്ഥയെന്ന് രത്തൻ ലാൽ പറയുന്നു. ഇത് പുതിയൊരു കാര്യമല്ല. ചരിത്രകാരൻ എന്ന നിലയിൽ ഞാൻ നിരവധി അഭിപ്രായപ്രകടനങ്ങൾ നടത്താറുണ്ട്. അത് എഴുതുമ്പോൾ സുരക്ഷിതമായ ഭാഷ ഉപയോഗിക്കാറുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP