Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭാര്യയെ കടിച്ച അയൽവീട്ടിലെ വളർത്തു നായയെ വെടിവെച്ചു കൊന്നു; ഭർത്താവ് അറസ്റ്റിൽ

ഭാര്യയെ കടിച്ച അയൽവീട്ടിലെ വളർത്തു നായയെ വെടിവെച്ചു കൊന്നു; ഭർത്താവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ

ഇൻഡോർ: ഭാര്യയെ കടിച്ച അയൽവീട്ടിലെ വളർത്തു നായയെ വെടിവെച്ചുകൊന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഇൻഡോറിൽ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഇൻഡോർ സുദാമ നഗർ സ്വദേശിയായ നരേന്ദ്ര വിശ്വയ്യ(53) ആണ് അറസ്റ്റിലായത്.

അയൽക്കാരന്റെ വളർത്തുനായ തന്റെ ഭാര്യയ കടിച്ചതിൽ രോഷം പൂണ്ട വിശ്വയ്യ തന്റെ ലൈസൻസുള്ള കൈത്തോക്കുപയോഗിച്ച് നായ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. നായ്‌യുടെ കഴുത്തിനാണ് വെടിയേറ്റത്. ഉടനെ തന്നെ നായ് ചത്തുവീണു.- പൊലീസ് പറഞ്ഞു.

നായ് പ്രദേശത്തെ പലരേയും കടിച്ചിട്ടുണ്ടെന്ന് പ്രതി പറഞ്ഞു. ഈ മൊഴി സത്യമാണെന്നു കണ്ടെത്തിയാൽ നായ്‌യുടെ ഉടമസ്ഥനെതിരെ അനുയോജ്യമായ നിയമ നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP