Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജീവനക്കാർക്ക് ആരോ​ഗ്യസേതു ആപ്ലിക്കേഷൻ നിർബന്ധമാക്കി ഷാവോമി ഇന്ത്യ; സർക്കാർ ആവശ്യപ്പെട്ടാൽ സ്മാർട്ട് ഫോണുകളിൽ ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യുമെന്നും മാനേജിങ് ഡയറക്ടർ മനു ജെയ്ൻ

ജീവനക്കാർക്ക് ആരോ​ഗ്യസേതു ആപ്ലിക്കേഷൻ നിർബന്ധമാക്കി ഷാവോമി ഇന്ത്യ; സർക്കാർ ആവശ്യപ്പെട്ടാൽ സ്മാർട്ട് ഫോണുകളിൽ ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യുമെന്നും മാനേജിങ് ഡയറക്ടർ മനു ജെയ്ൻ

മറുനാടൻ മലയാളി ബ്യൂറോ

ഷാവോമി ഇന്ത്യ ജീവനക്കാർക്കിടയിൽ ആരോഗ്യസേതു ആപ്ലിക്കേഷൻ നിർബന്ധിതമാക്കി. കേന്ദ്ര സർക്കാർ ഉത്തരവിട്ടാൽ ഷാവോമി സ്മാർട്‌ഫോണുകളിൽ ആരോഗ്യസേതു ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യുമെന്നും ഷാവോമി ഇന്ത്യ മാനേജിങ് ഡയറക്ടർ മനു ജെയ്ൻ പറഞ്ഞു. ആരോഗ്യസേതു ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട് സ്വകാര്യതാ ആശങ്കകൾ വേണ്ടതില്ലെന്നും ആപ്പ് സുരക്ഷിതമാണെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെന്നും ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിനോ ഉപയോഗിക്കുന്നതിനോ പ്രശ്‌നമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യസേതു ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ ഉപയോക്താക്കളോട് അപേക്ഷിക്കാനേ പറ്റൂവെന്നും അവരെ നിർബന്ധിക്കില്ലെന്നും ജെയ്ൻ ചൂണ്ടിക്കാട്ടി.

പൊതു/സ്വകാര്യ മേഖലയിലെ ജീവനക്കാർ ആരോഗ്യസേതു ആപ്പ് നിർബന്ധമായും ഇൻസ്റ്റാൾ ചെയ്തിരിക്കണമെന്നാണ് സർക്കാരിന്റെ നിർദ്ദേശം. നേരത്തെ സൊമാറ്റോ പോലുള്ള സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാർക്കിടയിൽ ആരോഗ്യസേതു ആപ്പ് നിർബന്ധിതമാക്കിയിരുന്നു. അതേസമയം പുതിയ ഫോണുകളിലെ ആദ്യ ക്രമീകരണങ്ങൾ പൂർത്തിയാക്കുന്നതിന് ആരോഗ്യസേതു ആപ്പ് നിർബന്ധമാക്കണമെന്ന് സർക്കാർ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ ഉത്തരവ് വരുന്ന പക്ഷം പുതിയ ഷവോമി ഫോണുകളിൽ ആരോഗ്യ സേതു ആപ്ലിക്കേഷനും ഉൾപ്പെടുത്തും. മനു ജെയ്ൻ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP