Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു

കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: ജമ്മുകശ്മീരിലെ കുൽഗ്രാമിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിൽ ആറ് പേർക്ക് പരിക്കേറ്റു. ജമ്മുകശ്മീർ പൊലീസ് കോൺസ്റ്റബിൾ,മൂന്ന് സൈനികർ,രണ്ട് പ്രദേശവാസികൾ എന്നിവർക്കാണ് പരിക്കേറ്റത്.

കുൽഗ്രാം ജില്ലയിലെ സെഹ്പുരയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യം ഉണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഭീകരരെ കണ്ടെത്തിയത്.

ഭീകരർ ഒളിവിൽ കഴിഞ്ഞിരുന്ന വീടുകൾ അടക്കം വളഞ്ഞാണ് സംയുക്ത സേന പരിശോധന നടത്തിയത്.സേനയ്ക്ക് നേരെ ഭീകരർ വെടിവെയ്ക്കുകയും ഗ്രനേഡുകൾ എറിയുകയും ചെയ്തു. തുടർന്ന് സേന തിരിച്ചടിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP