Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കശ്മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഭീകരർ ഒളിച്ചിരിക്കുന്നെന്ന വിവരത്തെ തുടർന്ന് ബന്ദിപ്പോരയിൽ സൈന്യം നടത്തിയ തെരച്ചിലിനിടെ ആക്രമിച്ച മൂന്നു ഭീകരരിൽ ഒരാളെ വധിച്ചു; രണ്ട് ഭീകരർക്കായുള്ള തെരച്ചിൽ തുടരുന്നു

കശ്മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഭീകരർ ഒളിച്ചിരിക്കുന്നെന്ന വിവരത്തെ തുടർന്ന് ബന്ദിപ്പോരയിൽ സൈന്യം നടത്തിയ തെരച്ചിലിനിടെ ആക്രമിച്ച മൂന്നു ഭീകരരിൽ ഒരാളെ വധിച്ചു; രണ്ട് ഭീകരർക്കായുള്ള തെരച്ചിൽ തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: കശ്മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ബന്ദിപ്പോരയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. ബന്ദിപ്പോരയിലെ ലോധര ഗ്രാമത്തിൽ ഭീകരർ ഒളിച്ചിരിക്കുന്നു എന്ന വിവരത്തെ തുടർന്ന് സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് ആക്രമണം ഉണ്ടായത്. തുടർന്ന് സൈന്യം തിരിച്ചടിച്ചു. ഗ്രാമത്തിൽ ഒളിച്ചിരിക്കുന്ന രണ്ട് ഭീകരർക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.

അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പത്ത് ദിവസത്തിനുള്ളിൽ ഭീകരാക്രമണം നടത്താൻ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ശ്രമിക്കുന്നതായി കേന്ദ്ര സർക്കാരിന് വിവിധ സുരക്ഷ ഏജൻസികളുടെ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മിലിട്ടറി ഇന്റലിജൻസ്, റോ, ഇന്റലിജൻസ് ബ്യൂറോ എന്നീ സുരക്ഷ ഏജൻസികളാണ് സർക്കാരിന് ജെയ്ഷെ ആക്രമണ സാധ്യതയെ കുറിച്ച് ഒരേ സമയം മുന്നറിയിപ്പ് നൽകിയത്. ഇത് സംഭവത്തിന്റെ ഗൗരവം വ്യക്തമാക്കുന്നുണ്ടെന്നും ഓരോ ഏജൻസികളും തനിച്ച് നടത്തിയ അന്വേഷണത്തിലാണ് ഈ നിഗമനത്തിലെത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ അയോധ്യ വിധി ഏത് സമയത്തും വരുമെന്ന സാഹചര്യമായതിനാൽ ഭീകരർ തമ്മിലുള്ള ആശയവിനിമയം വർധിച്ചതായി റിപ്പേർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 'ഡാർക്ക് വെബ്' എൻക്രിപ്റ്റഡ് ചാനലിലൂടെ നടക്കുന്ന ഇത്തരം ആശയവിനിമയങ്ങൾ പിടിച്ചെടുക്കൽ സുരക്ഷ ഏജൻസികളെ സംബന്ധിച്ചെടുത്തോളം ഭഗീരഥപ്രയത്നമാണ്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സുരക്ഷ ഏജൻസികൾ ഭീകരാക്രമണ സാധ്യതയുള്ള സ്ഥലങ്ങൾ വിലയിരുത്തുകയും സുരക്ഷ നടപടികൾ ക്രമീകരിക്കുകയും ചെയ്തു. ന്യൂഡൽഹി, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലാണ് ഭീകരാക്രമണത്തിന് കൂടുതൽ സാധ്യത. കശ്മീരിന് പ്രത്യേക അവകാശം നൽകുന്ന അനുച്ഛേദം 370 റദ്ദുചെയ്ത ഓഗസ്റ്റ് 5 മുതൽ രാജ്യത്തെ സുരക്ഷ ഏജൻസികൾ കനത്ത ജാഗ്രതയിലാണ് പ്രവർത്തിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP