Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സേനാ ഹെലികോപ്റ്റർ അപകടം: ജന. ബിപിൻ റാവത്തിന്റെ നില അതീവ ഗുരുതരം; രക്ഷാപ്രവർത്തന ദൃശ്യങ്ങൾ പുറത്ത്

സേനാ ഹെലികോപ്റ്റർ അപകടം: ജന. ബിപിൻ റാവത്തിന്റെ നില അതീവ ഗുരുതരം; രക്ഷാപ്രവർത്തന ദൃശ്യങ്ങൾ പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: രാജ്യത്തെ ഞെട്ടിച്ച ഊട്ടി കൂനൂരിലെ ഹെലികോപ്റ്റർ ദുരന്തത്തിൽ സംയുക്തസൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ നില അതീവ ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ. അദ്ദേഹത്തെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അപകടത്തിൽ മരണം 11 ആയി. 14 പേരാണ് ആകെ ഹെലികോപ്റ്ററിലുണ്ടായിരുന്നത് എന്നാണ് വ്യോമസേന തന്നെ സ്ഥിരീകരിക്കുന്നത്.

കുനൂരിന് സമീപം സൈനിക ഹെലികോപ്റ്റർ തകർന്നു വീണ സംഭവത്തിൽ രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. വ്യോമസേനയുടെ എംഐ 17V5 ഹെലികോപ്റ്ററാണു തകർന്നു വീണതെന്ന് വ്യോമസേന സ്ഥിരീകരിച്ചു. സംഭവസ്ഥലത്തുനിന്ന് കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെടുത്തതായി റിപ്പോർട്ടുണ്ട്.

പ്രദേശവാസികൾ രക്ഷാപ്രവർത്തനത്തിനിടെ പകർത്തിയ വിഡിയോ ദൃശ്യങ്ങൾ ദേശീയ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടു. പ്രദേശവാസികളാണ് സംഭവസ്ഥലത്ത് ആദ്യമെത്തിയത്.

കൂനൂരിൽ നിന്ന് അഞ്ച് കിലോമീറ്റർ ദൂരെയുള്ള കട്ടേരി പാർക്കിലാണ് അപകടം നടന്നത്. ലാൻഡിംഗിന് തൊട്ടുമുമ്പാണ് ദുരന്തമുണ്ടായിരിക്കുന്നത്. മൂന്ന് പേരെയാണ് ജീവനോടെ രക്ഷിക്കാനായിട്ടുള്ളത്.

അടിയന്തരകേന്ദ്രമന്ത്രിസഭാ യോഗം ചേർന്നിരുന്നു. സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. പ്രതിരോധമന്ത്രി പ്രധാനമന്ത്രിയെ വിവരങ്ങൾ ധരിപ്പിക്കുന്നുണ്ട്.

ദേശീയസുരക്ഷാ ഉപദേഷ്ടാവ് പാർലമെന്റിൽ എത്തിയിട്ടുണ്ട്. വ്യോമസേനാ മേധാവി എയർമാർഷൽ വി ആർ ചൗധരി അപകടസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അടിയന്തരമായി ഊട്ടിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP