Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

'who the hell are you... how dare you' അർണബ് ഗോസ്വാമിയെക്കുറിച്ചുള്ള സിനിമയുമായി രാം ഗോപാൽ വർമ; ദി ന്യൂസ് പ്രോസ്റ്റിറ്റിയൂട്ടിന്റെ മോഷൻ പോസ്റ്റർ പുറത്തിറക്കി; രാജ്യത്തിന് അറിയേണ്ട സത്യങ്ങളെല്ലാം ഇതോടെ അറിയുമെന്നും വർമയുടെ മുന്നറിയിപ്പ്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മാധ്യമ പ്രവർത്തകൻ അർണബ് ഗോസ്വാമിയെക്കുറിച്ചുള്ള സിനിമ ദി ന്യൂസ് പ്രോസ്റ്റിറ്റിയൂട്ടിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ ഇന്ന് പുറത്തുവിട്ട് സംവിധായകൻ രാം ഗോപാൽ വർമ. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയായിരുന്നു മോഷൻ പോസ്റ്റർ സംവിധായകൻ പുറത്തുവിട്ടത്.

Stories you may Like

'who the hell are you... how dare you' എന്നെല്ലാം അർണബ് ചാനൽ ചർച്ചയ്ക്കിടെ പറയുന്ന ശബ്ദത്തോടെയാണ് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്.

നേരത്തെ ന്യൂസ് പ്രൈം ടൈമിനു 9 മിനിട്ട് മുമ്പാണ് തന്റെ പോസ്റ്റർ ഇറക്കുകയെന്ന് രാം ഗോപാൽ വർമ്മ പറഞ്ഞിരുന്നു.

രാജ്യത്തിന് അറിയേണ്ട സത്യങ്ങളെല്ലാം അതോടെ അറിയുമെന്നും ട്വീറ്റിലൂടെ രാം ഗോപാൽ വർമ്മ പറഞ്ഞു.

വാർത്താചർച്ചയ്ക്കിടയിൽ സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെടുത്തി ക്രിമിനൽ ബന്ധമുള്ള മേഖലയാണ് ബോളിവുഡെന്ന് അർണബ് ആരോപിച്ചതിനു പിന്നാലെയാണ് സിനിമാപ്രഖ്യാപനവുമായി രാം ഗോപാൽ വർമ്മ രംഗത്തെത്തിയത്.

അർണബിനെ വിശദമായി പഠിച്ച ശേഷം, ടാഗ്ലൈൻ ന്യൂസ് പിമ്പാണോ ന്യൂസ് പ്രോസ്റ്റിറ്റിയൂഡ് ആണോ വേണ്ടതെന്ന് ആലോചിച്ചു, രണ്ടും പ്രസക്തമാണെങ്കിലും ഞാൻ ഒടുവിൽ പ്രോസ്റ്റിറ്റിയൂഡ് മതിയെന്ന് തീരുമാനിച്ചു എന്നാണ് രാം ഗോപാൽ വർമ്മ ട്വിറ്റ് ചെയ്തത്.

ദിവ്യഭാരതി, ജിയ ഖാൻ, ശ്രീദേവി, സുശാന്ത് സിങ് എന്നിവർ തികച്ചും വ്യത്യസ്തരായ ആളുകളും വ്യത്യസ്ത സാഹചര്യങ്ങളുമാണ്. എന്നാൽ അർണബ് ഇതെല്ലാം ഒരൊറ്റ സംഭവമാക്കാൻ ആണ് ശ്രമിക്കുന്നത്. 'അർണബിന്റെ മനസ്സിൽ, അവരെല്ലാം ഒന്നാണ്, ബോളിവുഡ് എന്ന ഒരു സ്ഥാപനമാണ് ഇവരെയെല്ലാം കൊല്ലപ്പെടുത്തിയതെന്നും വർമ്മ മറ്റൊരു ട്വീറ്റിൽ പറഞ്ഞു.

ആദിത്യ ചോപ്ര, കരൺ ജോഹർ, മഹേഷ് ഭട്ട്, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ തുടങ്ങി നിരവധി പേരെ കുറ്റവാളികളായും, ബലാത്സംഗികളായുമെല്ലാമാണ് അർണബ് ചിത്രീകരിക്കുന്നത്. ഒളിച്ചിരിക്കാതെ അദ്ദേഹത്തെ നേരിടാൻ പുറത്തുവരിക. സിനിമകളിൽ നായകന്മാരെ സൃഷ്ടിച്ചതുകൊണ്ടോ നായകരായി അഭിനയിച്ചതുകൊണ്ടോ മാത്രമായില്ല. അർണബ് ഗോസാമിയെപ്പോലുള്ള വില്ലന്മാരെ എതിരിടാൻ കൂടി നമ്മൾ തയ്യാറാവണം. രാം ഗോപാൽ വർമ്മ പറയുന്നു.

അർണബ് തനിക്കെതിരെ പ്രതികരിച്ചാലും പ്രശ്‌നമില്ലെന്നും അതെല്ലാം തന്റെ സിനിമയ്ക്കുള്ള പ്രെമോഷൻ ആയി മാറ്റുമെന്നും രാം ഗോപാൽ വർമ്മ പറഞ്ഞിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP