Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നെഹ്റുവിന് പോലും കഴിയാതിരുന്ന പല കാര്യങ്ങളും മോദിക്ക് സാധിച്ചു'; പ്രധാനമന്ത്രിയെ പുകഴ്‌ത്തി ഗവർണർ; ഗവർണ്ണറുടെ പരാമർശം മുത്തലാഖ് അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി

നെഹ്റുവിന് പോലും കഴിയാതിരുന്ന പല കാര്യങ്ങളും മോദിക്ക് സാധിച്ചു'; പ്രധാനമന്ത്രിയെ പുകഴ്‌ത്തി ഗവർണർ; ഗവർണ്ണറുടെ പരാമർശം മുത്തലാഖ് അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്‌ത്തി കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് കഴിയാതിരുന്ന പല കാര്യങ്ങളും പ്രധാനമന്ത്രി നരേന്ദ മോദിക്ക് കഴിയുന്നുണ്ടെന്ന് ഗവർണർ പറഞ്ഞു.മുത്തലാഖ് അടക്കമുള്ള വിഷയങ്ങൾ പരാമർശിച്ചാണ് ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണംമുത്തലാഖ് അടക്കമുള്ള വിഷയങ്ങൾ പരാമർശിച്ചാണ് ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം.

താഴെത്തട്ടിൽ നിന്ന ഉയർന്നുവന്ന പ്രധാനമന്ത്രി മോദി എല്ലാവരേയും ഉൾക്കൊണ്ട് മുന്നോട്ട് പോകുകയാണെന്നും ഗവർണർ അവകാശപ്പെട്ടു. പ്രധാനമന്ത്രിയുടെ തിരഞ്ഞെടുത്ത പ്രസംഗങ്ങളുടെ പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.'സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് പ്രൈം മിനിസ്റ്റർ നരേന്ദ്ര മോദി സ്പീക്സ്' എന്ന പുസ്തകമാണ് ഗവർണർ പ്രകാശനം ചെയ്തത്. 2019 മെയ്‌ മുതൽ 2020 മെയ്‌ വരെയുള്ള കാലയളവിൽ വിവിധ വിഷയങ്ങളിൽ പ്രധാനമന്ത്രി നടത്തിയ 86 പ്രസംഗങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലീഷിലും ഹിന്ദിയിലും ലഭ്യമായ പുസ്തകം കേന്ദ്രവാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് പുറത്തിറക്കിയിരിക്കുന്നത്.

വെല്ലുവിളികളെ അവസരമാക്കി മാറ്റുന്ന പുതിയ ഇന്ത്യയെന്ന കാഴ്ചപ്പാടാണ് പുസ്തകത്തിലുള്ളതെന്ന് മുൻ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു പ്രസംഗത്തിനിടെ പറഞ്ഞു. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിങ് ഠാക്കൂർ സ്വാഗത പ്രസംഗം നടത്തി.
സംസ്ഥാനത്ത് ഗവർണർ-സർക്കാർ പോര് മുറുകുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്‌ത്തി ഗവർണർ രംഗത്തെത്തിയിരിക്കുന്നത്.

മുഖ്യമന്ത്രിക്കും സിപിഐഎമ്മിനുമെതിരെ രൂക്ഷ വിമർശനങ്ങളും ആരോപണവും ഉന്നയിച്ച് ഗവർണർ രാജ്ഭവനിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനം വിവാദമായിരുന്നു. ആർഎസ്എസിനെ പുകഴ്‌ത്തിയ മുഖ്യമന്ത്രി സിപിഎമ്മിന്റെ പ്രത്യയ ശാസ്ത്രം വൈദേശികമാണെന്നും പ്രസക്തി നഷ്ടപ്പെട്ടതാണെന്നും കുറ്റപ്പെടുത്തുകയുണ്ടായി.

ഇതിനോട് രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രിയും രംഗത്തെത്തി. ഗവർണർ എന്ന ഭരണഘടനാ പദവി രാഷ്ട്രീയ പ്രവർത്തനത്തിന് ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ഏജന്റ് ആകൽ അല്ല ഗവർണറുടെ കർത്തവ്യമെന്ന് സുപ്രീം കോടതി വിധിയുണ്ടെന്ന് മുഖ്യമന്ത്രി ഗവർണറെ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP