Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒരുദുർബല നിമിഷത്തിൽ സംഭവിച്ചുപോയതാണ്; സന്തോഷത്തോടെയല്ല അങ്ങോട്ട് പോയത്; ബിജെപിയിൽ ചേർന്ന അരവിന്ദർ സിങ് ലവ്‌ലി പൊരുത്തപ്പെടാനാകാതെ കോൺഗ്രസിലേക്ക് മടങ്ങി

ഒരുദുർബല നിമിഷത്തിൽ സംഭവിച്ചുപോയതാണ്; സന്തോഷത്തോടെയല്ല അങ്ങോട്ട് പോയത്;  ബിജെപിയിൽ ചേർന്ന അരവിന്ദർ സിങ് ലവ്‌ലി പൊരുത്തപ്പെടാനാകാതെ കോൺഗ്രസിലേക്ക് മടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബിജെപിയിൽ ചേർന്നിട്ട് ആശയപരമായി പൊരുത്തപ്പെടാനാവാതെ, ഡൽഹി മുൻ കോൺഗ്രസ് അദ്ധ്യക്ഷൻ അരവിന്ദർ സിങ് ലവ്‌ലി മാതൃപാർട്ടിയിൽ തിരിച്ചെത്തി. ഒൻപത് മാസങ്ങൾക്ക് മുൻപാണ് അർവിന്ദർ സിങ് ലവ്‌ലി ബിജെപിയിൽ ചേക്കേറിയത്. ഡൽഹിയിൽ 20 സീറ്റുകളിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ലവ്‌ലിയുടെ അപ്രതീക്ഷിത നീക്കം. ഡൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങലിലാണ് താൻ തിരിച്ചെത്തുന്നതായി ലവ്‌ലി പ്രഖ്യാപിച്ചത്.

പ്രത്യശാസ്ത്രപരമായി താൻ ബിജെപിക്ക് ചേർന്നയാളല്ലെന്ന് തിരിച്ചറിഞ്ഞതായി ലവ്‌ലി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. എന്നെ സംബന്ധിച്ചിടത്തോളം മോശം സമയമായിരുന്നു അത്. ബിജെപിയിലേക്ക് പോകാൻ തീരുമാനമെടുത്തത് സന്തോഷത്തോടെയല്ലായിരുന്നു. പിന്നീട് അജയ് മാക്കനുമായി സംസാരിച്ച് അഭിപ്രായ വ്യത്യാസങ്ങൾ തീർത്തു എന്നും ലവ്‌ലി പറഞ്ഞു.

കഴിഞ്ഞ ഏപ്രിലിലാണ് ലവ്‌ലി ബിജെപിയിൽ ചേക്കേറിയത്. ഡൽഹി മുനിസിപ്പൽ കോർപറേഷനിലേക്ക് ടിക്കറ്റ് വിതരണത്തിൽ അഴിമതി നടന്നുവെന്നായിരുന്നു ആരോപണം. അമിത് ഷായെ കണ്ട ലവ്‌ലി കോൺഗ്രസിൽ തന്നേപ്പോലെ വളരെയധികം പേർ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടെന്നും പറഞ്ഞിരുന്നു. ഷീലാ ദീക്ഷിതിന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന ലവ്‌ലി യൂത്ത് കോൺഗ്രസ് അധ്യക്ഷൻ അമിത് മലിക്കിനൊപ്പമാണ് ബിജെപിയിൽ ചേർന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP