Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊവിഡിനൊപ്പം ജീവിക്കാൻ തയ്യാറാകണം; ലോക് ഡൗൺ ഒഴിവാക്കാൻ തയ്യാറാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ

കൊവിഡിനൊപ്പം ജീവിക്കാൻ തയ്യാറാകണം; ലോക് ഡൗൺ ഒഴിവാക്കാൻ തയ്യാറാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലോക്ക്ഡൗൺ പിൻവലിക്കാൻ തയ്യാറാണ് എന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ലോക്ക് ഡൗൺ അവസാനിച്ച് കഴിഞ്ഞും കേസുകൾ വന്നാൽ അതിനെ നേരിടാൻ ഡൽഹി സജ്ജമാണ് എന്ന് കെജ്രിവാൾ അവകാശപ്പെട്ടു. വിവിധ സേവനങ്ങൾക്കും വ്യവസായങ്ങൾക്കും ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ടാണ് വാർത്താസമ്മേളനത്തിൽ കെജ്‌രിവാൾ ഇക്കാര്യം പറഞ്ഞത്. ഡൽഹിയിൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള സമയമായിരിക്കുന്നു. കൊറോണ വൈറസുമായി ജീവിക്കാൻ നമ്മൾ തയ്യാറാകണം കെജ്രിവാൾ പറഞ്ഞു. ഡൽഹിയിൽ ഇതുവരെ 64 പേരാണ് കോവിഡ് മൂലം മരിച്ചത്. 4122 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 1256 പേർക്ക് അസുഖം ഭേദമായി.

കണ്ടെയ്ന്മെന്റ് സോണുകൾ ഒഴികെയുള്ള മേഖലകളിൽ ലോക്ക് ഡൗൺ ഒഴിവാക്കാൻ ഡൽഹി തയ്യാറാണെന്ന് കെജ്രിവാൾ പറഞ്ഞു. ഹോസ്പിറ്റലുകളും കിറ്റുകളും സജ്ജമാണ്. കണ്ടെയ്ന്മെന്റ് സോണുകൾ സീൽ ചെയ്തത് തുടരാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്നു. മറ്റ് മേഖലകളെല്ലാം ഗ്രീൻ സോണുകളാക്കാം. ഒറ്റ, ഇരട്ട അക്ക നമ്പറുകൾ നോക്കി കടകൾ തുറക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP