Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202115Saturday

ഭാര്യയ്ക്ക് കോവിഡ്; അരവിന്ദ് കെജരിവാൾ നിരീക്ഷണത്തിൽ; ഐസോലേഷൻ മുൻകരുതൽ നടപടിയുടെ ഭാഗമായി

ഭാര്യയ്ക്ക് കോവിഡ്; അരവിന്ദ് കെജരിവാൾ നിരീക്ഷണത്തിൽ; ഐസോലേഷൻ മുൻകരുതൽ നടപടിയുടെ ഭാഗമായി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഭാര്യയ്ക്ക് കോവിഡ്. സുനിത കെജരിവാളിന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഡൽഹി മുഖ്യമന്ത്രി നിരീക്ഷണത്തിൽ പ്രവേശിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഐസൊലേഷനിൽ പോകാൻ തീരുമാനിച്ചത്. മുഖ്യമന്ത്രിക്ക് ഇന്ന് തന്നെ കോവിഡ് പരിശോധന നടത്തുമെന്നാണ് റിപ്പോർട്ടുകൾ.

സുനിത കെജരിവാൾ വീട്ടിൽ തന്നെയാണ് നിരീക്ഷണത്തിൽ കഴിയുന്നത്. കഴിഞ്ഞദിവസമാണ് ഡൽഹിയിൽ ഒരാഴ്ചത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ആറുദിവസം വീട്ടിൽ തന്നെ കഴിയാൻ ജനങ്ങളോട് അരവിന്ദ് കെജരിവാൾ അഭ്യർത്ഥിച്ചിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് ഡൽഹിയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. പ്രതിദിന രോഗികളുടെ എണ്ണം 20,000 കടന്ന രൂക്ഷമായ സ്ഥിതിയിലാണ്് ഡൽഹി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP