Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജഡ്ജി നിയമനം: മെമോറാണ്ടം ഉണ്ടാക്കിയിട്ടില്ലെന്ന് കേന്ദ്രം; മറുപടി കെ. മുരളീധരൻ എംപിയുടെ ചോദ്യത്തിനുത്തരമായി

ജഡ്ജി നിയമനം: മെമോറാണ്ടം ഉണ്ടാക്കിയിട്ടില്ലെന്ന് കേന്ദ്രം; മറുപടി കെ. മുരളീധരൻ എംപിയുടെ ചോദ്യത്തിനുത്തരമായി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി:ജഡ്ജി നിയമനത്തിൽ സുപ്രീം കോടതിയുമായി ഏറ്റുമുട്ടുന്ന കേന്ദ്ര സർക്കാർ, സുപ്രീംകോടതിയിലെയും ഹൈക്കോടതിലെയും ജഡ്ജിമാരുടെ നിയമനത്തിനായുള്ള നടപടിക്രമ പത്രിക (മെമോറാണ്ടം ഓഫ് പ്രൊസീജിയർ) ഇതുവരെ തയാറാക്കിയിട്ടില്ലെന്ന് പാർലമെന്റിനെ അറിയിച്ചു. കേരളത്തിൽ നിന്നുള്ള കെ. മുരളീധരൻ എംപിയുടെ ചോദ്യത്തിനുത്തരമായി കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവാണ് ഇക്കാര്യം ലോക്‌സഭയെ അറിയിച്ചത്.

ദേശീയ ന്യായാധിപ നിയമന കമീഷൻ കേസിൽ വിധി പറഞ്ഞപ്പോൾ ജഡ്ജി നിയമനത്തിന്റെ നടപടിക്രമം പുനർനിർണയിക്കാൻ മെമോറാണ്ടം ഓഫ് പ്രൊസീജിയർ രൂപപ്പെടുത്താൻ സുപ്രീം കോടതി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.

2021ൽ നടപടിക്രമ നിർദ്ദേശം ത്വരിതപ്പെടുത്താൻ സുപ്രീം കോടതി കേന്ദ്രത്തിന് നിർദേശവും നൽകിയിരുന്നു. എന്നാൽ, ഇതുവരെ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായിട്ടില്ലെന്നും 2023 ജനുവരി ആറിന് കേന്ദ്ര സർക്കാർ, ചീഫ് ജസ്റ്റിസിന് ഇക്കാര്യവുമായി ബന്ധപ്പെട്ട് കത്ത് നൽകിയിരുന്നുവെന്നും അതിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP