Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

ആപ്പിൾ ഐഫോൺ 11 ഇന്ത്യയിൽ നിർമ്മാണം തുടങ്ങി; ഉത്പാദനം ആരംഭിച്ചത് ചെന്നൈയിലെ ഫോക്‌സ്‌കോൺ പ്ലാന്റിൽ

ആപ്പിൾ ഐഫോൺ 11 ഇന്ത്യയിൽ നിർമ്മാണം തുടങ്ങി; ഉത്പാദനം ആരംഭിച്ചത് ചെന്നൈയിലെ ഫോക്‌സ്‌കോൺ പ്ലാന്റിൽ

മറുനാടൻ ഡെസ്‌ക്‌

ആപ്പിൾ ഐഫോൺ 11 ഇന്ത്യയിൽ നിർമ്മാണം തുടങ്ങി. ചെന്നൈയിലെ ഫോക്‌സ്‌കോൺ പ്ലാന്റിലാണ് ആപ്പിളിന്റെ മുൻനിര ഉത്പന്നമായ ഐഫോൺ 11 നിർമ്മിക്കുന്നത്. രാജ്യത്തിന് മികച്ച മാതൃകയായി ആപ്പിൾ ഇന്ത്യയിൽ ഐഫോൺ 11 നിർമ്മിക്കാൻ തുടങ്ങിയതായി വാണിജ്യമന്ത്രി പിയൂഷ് ഗോയൽ വെള്ളിയാഴ്ച ട്വിറ്ററിൽ കുറിച്ചു. ഇതിനുമുമ്പ് ഐഫോൺ എക്‌സ്ആർ ബെംഗളുരുവിൽ ഘടകഭാഗങ്ങൾ ചേർത്ത് നിർമ്മാണം ആരംഭിച്ചിരുന്നു.

ഐ ഫോൺ എസ്ഇ 2020 ബെംഗളുരുവിനടുത്തുള്ള വിസ്‌ട്രോൺ പ്ലാന്റിൽ നിർമ്മിക്കാനുള്ള പദ്ധതിയും ആപ്പിളിനുണ്ട്. ആപ്പിളിന്റെ പ്രധാന വിതരണക്കാരായ ഫോക്‌സ്‌കോൺ ഈ മാസം ആദ്യം ഐ ഫോൺ നിർമ്മിക്കുന്നതിനുള്ള പ്ലാന്റ് വിപുലീകരണത്തിനായി 100 കോടി ഡോളർവരെ നിക്ഷേപിക്കാൻ പദ്ധതിയിട്ടിരുന്നു. ഫോക്‌സ്‌കോണിന് പുറമെ രണ്ടാമത്തെ വലിയ ഐഫോൺ നിർമ്മാതാക്കളായ പെഗാട്രോണും ഭാവിയിൽ ഇന്ത്യയിൽ നിക്ഷേപംനടത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP