Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ടൂറിസം മന്ത്രി ദേശീയ പതാക ഉയർത്തിയത് തലകീഴായി; ദേശീയ ഗാനം തീർന്നതോടെ സംഭവം ശ്രദ്ധയിൽപ്പെടുത്തിയത് സംഘാടകർ തന്നെ; സംഗതി വൈറലായതോടെ ആന്ധ്രയിൽ വിവാദം കനക്കുന്നു

ടൂറിസം മന്ത്രി ദേശീയ പതാക ഉയർത്തിയത് തലകീഴായി; ദേശീയ ഗാനം തീർന്നതോടെ സംഭവം ശ്രദ്ധയിൽപ്പെടുത്തിയത് സംഘാടകർ തന്നെ; സംഗതി വൈറലായതോടെ ആന്ധ്രയിൽ വിവാദം കനക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

വിശാഖപട്ടണം: മന്ത്രി ദേശീയ പതാക തലകീഴായി ഉയർത്തിയ സംഭവത്തിൽ വിവാദം കനക്കുന്നു. 71ാം റിപബ്ലിക് ദിനാഘോഷ ചടങ്ങുകൾക്കിടെ വിശാഖപട്ടണത്താണ് ആന്ധ്ര ടൂറിസം മന്ത്രി അവന്തി ശ്രീനിവാസ് തലകീഴായി ദേശീയ പതാക ഉയർത്തിയത്. ദേശീയ പതാകയെ മനപ്പൂർവ്വം അവഹേളിക്കാനുള്ള ശ്രമമാണ് വിശാഖപട്ടണത്ത് നടന്നതെന്നാണ് ടിഡിപി ആരോപിക്കുന്നത്. പതാക കൊടിമരത്തിൽ കെട്ടിയവർക്കെതിരെ നടപടി എടുക്കണമെന്ന് വൈഎസ്ആർ കോൺഗ്രസ് പാർട്ടിയിലും ആവശ്യം ഉയർന്നിട്ടുണ്ട്.

പതാക ഉയർത്തി ദേശീയ ഗാനം തീരുന്ന അവസരത്തിലാണ് ഗുരുതര പിഴവ് സംഘാടകരുടെ ശ്രദ്ധയിൽപ്പെട്ടത്. പിഴവ് ശ്രദ്ധയിൽപ്പെട്ടതോടെ സംഘാടകരോട് മന്ത്രി പൊട്ടിത്തെറിച്ചു. സമൂഹമാധ്യമങ്ങളിൽ വീഡിയോ ദൃശ്യങ്ങൾ വൈറലാവുകയും ചെയ്തതോടെ സംഭവം ദേശീയ ശ്രദ്ധ നേടി. വൈഎസ്ആർ കോൺഗ്രസ് പാർട്ടിക്കുള്ളിൽ രൂക്ഷമായ വിമർശനത്തിനും സംഭവം കാരണമായിട്ടുണ്ട്. പതാക കൊടിമരത്തിൽ സ്ഥാപിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നും പാർട്ടിക്കുള്ളിൽ ആവശ്യം ഉയർന്നിട്ടുണ്ട്. 2017ലും സമാനമായ സംഭവം ഉണ്ടായിരുന്നു. അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന ഏട്ട്‌ല രാജേന്ദറായിരുന്നു അന്ന് വിവാദങ്ങളിൽപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP