Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

52കാരനായ ഡോക്ടറുടെ ആത്മഹത്യ; ആം ആദ്മി എംഎൽഎ പ്രകാശ് ജാർവാൾ അറസ്റ്റിൽ; എംഎൽഎയുടെ സഹായിയുിം കസ്റ്റഡിയിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ആം ആദ്മി എംഎൽഎ പ്രകാശ് ജാർവാൾ അറസ്റ്റിൽ. ഡൽഹിയിലെ ഒരു ഡോക്ടറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് ഭരണകക്ഷി എംഎൽഎയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഡൽഹിയിലെ സാകേത് കോടതി വെള്ളിയാഴ്ച പ്രകാശിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. എംഎൽഎയുടെ സഹായി കപിൽ നഗറിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഏപ്രിൽ 18നാണ് ദക്ഷിണ ഡൽഹിയിലെ ദുർഗാ വിഹാറിൽ 52കാരനായ ഡോക്ടർ ആത്മഹത്യ ചെയ്തത്. ആത്മഹത്യാക്കുറിപ്പിൽ ദേവ്ലി മണ്ഡലത്തിലെ എംഎൽഎയായ പ്രകാശ് ജാർവാളിന്റെ പേര് പരാമർശിച്ചിരുന്നു. എംഎൽഎയുടെ നിരന്തരമായ ഭീഷണിയെ തുടർന്നാണ് ജീവനൊടുക്കുന്നതെന്നായിരുന്നു കുറിപ്പ്. ഇതിനെത്തുടർന്നാണ് ആത്മഹത്യപ്രേരണ കുറ്റം ചുമത്തി പ്രകാശിനെതിരെ ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

പിതാവ് ഒരു ക്ലിനിക് നടത്തിയിരുന്നതായും 2007 മുതൽ ഡൽഹി ജല ബോർഡുമായി ചേർന്നു ജലവിതരണ ബിസിനസിൽ ഏർപ്പെട്ടിരുന്നതായും ഡോക്ടറുടെ മകൻ പൊലീസിനോട് പറഞ്ഞു. എംഎൽഎയും സഹായിയും ചേർന്നു എല്ലാ മാസവും ഡോക്ടറിൽ നിന്നു പണം കൈപ്പറ്റിയിരുന്നെന്നും എന്നാൽ പിന്നീട് കൊടുക്കാൻ വിസമ്മതിച്ചപ്പോൾ ഭീഷണിപ്പെടുത്തുകയും അധികാരം ഉപയോഗിച്ച് വെള്ളം വിതരണത്തിനുള്ള ടാങ്കറുകൾ പിടിച്ചുവയ്ക്കുകയുമായിരുന്നെന്ന് എഫ്‌ഐആറിൽ പറയുന്നു.

എന്നാൽ താൻ നിരപരാധിയാണെന്നും ഏത് അന്വേഷണത്തെയും നേരിടാൻ തയാറാണെന്നും ജാർവാൾ പറഞ്ഞു. കഴിഞ്ഞ 10 മാസത്തിനിടെ താൻ ഡോക്ടറുമായി സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡോക്ടറുടെ ആത്മഹത്യ മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച പ്രകാശ് ജാർവാൾ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും മെയ്‌ 11നു പരിഗണിക്കുന്നതിലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട് പ്രകാശിന്റെ അച്ഛനെയും സഹോദരങ്ങളെയും ഡൽഹി പൊലീസ് ചോദ്യം ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP