Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202121Wednesday

സുശാന്തിന് ലഹരിയെത്തിച്ചത് കാമുകി റിയ ചക്രബർത്തി; പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ; ദീപിക പദുക്കോൺ, സാറ അലി ഖാൻ, ശ്രദ്ധ കപൂർ എന്നിവരുടെ പേരും എൻസിബിയുടെ കുറ്റപത്രത്തിൽ

സുശാന്തിന് ലഹരിയെത്തിച്ചത് കാമുകി റിയ ചക്രബർത്തി; പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ; ദീപിക പദുക്കോൺ, സാറ അലി ഖാൻ, ശ്രദ്ധ കപൂർ എന്നിവരുടെ പേരും എൻസിബിയുടെ കുറ്റപത്രത്തിൽ

ന്യൂസ് ഡെസ്‌ക്‌

മുംബൈ: ദുരൂഹസാഹചര്യത്തിൽ മരിച്ച നടൻ സുശാന്ത് സിങ് രാജ്പുത്തിന് ലഹരിമരുന്ന് എത്തിക്കുന്നതിൽ നടിയും കാമുകിയുമായ റിയ ചക്രവർത്തി നിർണായക പങ്കു വഹിച്ചതായി കുറ്റപത്രത്തിൽ നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ. മുൻനിര ബോളിവുഡ് നടിമാരായ ദീപിക പദുകോൺ, സാറ അലി ഖാൻ, ശ്രദ്ധ കപൂർ എന്നിവരുമായി ബന്ധപ്പെട്ട ലഹരി ആരോപണങ്ങളും അവരുടെ മൊഴികളും കുറ്റപത്രത്തിലുണ്ട്.

ദീപിക പദുകോൺ, സാറ അലി ഖാൻ, ശ്രദ്ധ കപൂർ എന്നിവരുമായി ബന്ധപ്പെട്ട ലഹരി ആരോപണങ്ങളും അവരുടെ മൊഴികളമാണ് കുറ്റപത്രത്തിലുള്ളത്. കേസിൽ 200ലേറെ പേരുടെ മൊഴി രേഖപ്പെടുത്തി.

റിയ, സഹോദരൻ ഷോവിക് ചക്രവർത്തി, സുശാന്തിന്റെ മുൻ മാനേജർ, വീട്ടുജോലിക്കാർ, ലഹരി ഇടപാടുകാർ എന്നിവരടക്കം 33 പേർക്കെതിരെയാണ് 11,700 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. അനുബന്ധ രേഖകൾ കൂടിച്ചേരുമ്പോൾ 40,000 പേജിൽ അധികമാകും. കുറ്റപത്രത്തിനൊപ്പം ഡിജിറ്റൽ തെളിവുകളും എൻഡിപിഎസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. പ്രതികൾക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും അവകാശപ്പെടുന്നു.

കഴിഞ്ഞ വർഷം ജൂണിലാണ് നടൻ സുശാന്ത് സിങ് ആത്മഹത്യ ചെയ്തത്. സുശാന്തിന്റെ 15 കോടി റിയ തട്ടിയെടുത്തെന്ന പരാതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടരുന്നതിനിടെയാണു ലഹരി വിവരങ്ങൾ അടങ്ങിയ വാട്‌സാപ് ചാറ്റ് കണ്ടെത്തിയതും എൻസിബി അന്വേഷണമാരംഭിച്ചതും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP