Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റിലയൻസ് കമ്യൂണിക്കേഷന്റെ ഭീമമായ നഷ്ടം; ഡയറക്ടർ പദവി രാജി വച്ച് അനിൽ അംബാനി; മറ്റ് നാല് മുതിർന്ന സ്റ്റാഫുകളും രാജിവച്ചു

റിലയൻസ് കമ്യൂണിക്കേഷന്റെ ഭീമമായ നഷ്ടം; ഡയറക്ടർ പദവി രാജി വച്ച് അനിൽ അംബാനി; മറ്റ് നാല് മുതിർന്ന സ്റ്റാഫുകളും രാജിവച്ചു

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ : റിലയൻസ് കമ്മ്യൂണിക്കേഷൻ നഷ്ടത്തിൽ കൂപ്പ് കുത്തിയതിന് പിന്നാലെ റിലയൻസ് കമ്യൂണിക്കേഷൻ ഡയറക്ടർ സ്ഥാനം രാജിവച്ച് അനിൽ അംബാനി. റിലയൻസ് കമ്മ്യൂണിക്കേഷൻസിലെ മറ്റ് നാല് മുതിർന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം രാജിവെച്ചിട്ടുണ്ട്. ചായ വിരാനി, റൈന കരാനി, മഞ്ജരി കാക്കർ, സുരേഷ് രംഗച്ചാർ എന്നീ റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെ തലപ്പത്തിരുന്ന പ്രമുഖരാണ് രാജിവെച്ചത്.

2019-20 രണ്ടാം പാദത്തിൽ റിലയൻസ് കമ്മ്യൂണിക്കേഷന്റെ ഏകീകൃത നഷ്ടം 30,142 കോടി രൂപയാണ്. വെള്ളിയാഴ്ചയാണ് ഈ കണക്ക് പുറത്ത് വിട്ടത്. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനും നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡിനും അയച്ച കത്തിലാണ് റിലയൻസ് കമ്മ്യൂണിക്കേഷൻ സമീപകാല സംഭവവികാസങ്ങൾ വെളിപ്പെടുത്തിയത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP