Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

പെട്രോളിങ്ങിനിടെ സൈന്യം സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ ഷെല്ലാക്രമണം; വീരമൃത്യു വരിച്ചതുകൊല്ലം അഞ്ചൽ സ്വദേശി അനീഷ് തോമസ്; സൈനികന്റെ വീര്യമൃത്യു ഈ മാസം 25ന് അവധിക്ക് വീട്ടിലേക്ക് വരാനിരിക്കെ; ആക്രമണത്തിൽ രണ്ട് സൈനികർക്ക് പരിക്കും; അതിർത്തിയിൽ പാക് പ്രകോപനം ഉണ്ടായത് ബുധനാഴ്ച പുലർച്ചെ

സ്വന്തം ലേഖകൻ

ശ്രീനഗർ: കശ്മീരിലെ രജൗരിയിൽ പാക്കിസ്ഥാൻ ഷെൽ ആക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു. കൊല്ലം അഞ്ചൽ സ്വദേശി അനീഷ് തോമസ് ആണ് മരിച്ചത്. പാക് ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ബുധനാഴ്ച പുലർച്ചെയാണ് ബന്ധുക്കൾക്ക് മരണം സംബന്ധിച്ച വിവരം ലഭിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് കശ്മീരിലുണ്ടായ പാക് ഷെല്ലാക്രമണത്തിൽ അനീഷ് വീരമൃത്യു വരിച്ചു എന്ന വിവരമാണ് ബന്ധുക്കൾക്ക് ലഭിച്ചത്.

രാഷ്ട്രീയ റൈഫിൾസിന്റെ ഭാഗമായാണ് അദ്ദേഹം ജമ്മു കശ്മീരിൽ എത്തിയത്. പട്രോളിങ്ങിനിടെയാണ് അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ ഷെല്ലാക്രമണം ഉണ്ടായതെന്നാണ് വീട്ടുകാർക്ക് ലഭിച്ച വിവരം. ഈ മാസം 25ന് അവധിക്ക് വീട്ടിലേക്ക് വരാനിരിക്കെയാണ് അനീഷ് തോമസിന്റെ മരണം സംഭവിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP