Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അച്ഛൻ മുസ്ലിം..അമ്മ ക്രിസ്ത്യാനി..മകനായ അയാൾ ഹിന്ദുവാണെന്നതിന് എന്താണ് തെളിവ്? രാഹുൽ ഗാന്ധി പരദേശിയാണെന്നും ബ്രാഹ്മണനാണെന്ന് തെളിയിക്കാൻ ഡിഎൻഎ തെളിവുകൊണ്ടുവരുമോയെന്നും കേന്ദ്ര മന്ത്രി അനന്ത് കുമാർ; വിവാദ പരാമർശത്തിനെതിരെ പ്രതിഷേധം

അച്ഛൻ മുസ്ലിം..അമ്മ ക്രിസ്ത്യാനി..മകനായ അയാൾ ഹിന്ദുവാണെന്നതിന് എന്താണ് തെളിവ്? രാഹുൽ ഗാന്ധി പരദേശിയാണെന്നും ബ്രാഹ്മണനാണെന്ന് തെളിയിക്കാൻ ഡിഎൻഎ തെളിവുകൊണ്ടുവരുമോയെന്നും കേന്ദ്ര മന്ത്രി അനന്ത് കുമാർ; വിവാദ പരാമർശത്തിനെതിരെ പ്രതിഷേധം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ വിവാദപരാമർശവുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അനന്ത് കുമാർ ഹെഗ്‌ഡെ. മുസ്ലീമിന്റെയും ക്രിസ്ത്യാനിയുടേയും മകനായ രാഹുൽ ഗാന്ധി എങ്ങനെ ഗാന്ധി എന്ന് പേരുള്ള ബ്രാഹ്മണനാകുമെന്ന് അനന്ത് കുമാർ ചോദിച്ചു. രാഹുൽ ഗാന്ധി പരദേശിയാണെന്നും ബ്രാഹ്മണനാണെന്ന് തെളിയിക്കാൻ ഡി.എൻ.എ തെളിവ് കൊണ്ടുവരാൻ സാധിക്കുമോ എന്നും ഹെഗ്ഡെ ചോദിച്ചു. ലോകം മുഴുവൻ അംഗീകരിച്ച് സർജിക്കൽ സ്‌ട്രൈക്കിന് തെളിവ് ചോദിച്ചതുമായി ബന്ധപ്പെട്ടാണ് അനന്തകുമാറിന്റെ പരാമർശം.

രാഹുൽ ഗാന്ധി സങ്കര സന്താനമാണെന്ന് നേരത്തെ അധിക്ഷേപിച്ച നേതാവാണ് അനന്ത് കുമാർ. കൂടാതെ മുസ്ലീങ്ങൾക്കും സ്ത്രീകൾക്കും ഭരണഘടനയ്ക്കും എതിരെ നിരന്തരം പ്രസ്താവന നടത്താറുള്ള നേതാവാണ് അദ്ദേഹം. ഹിന്ദു പെൺകുട്ടികളെ തൊടുന്നവരുടെ കൈ വെട്ടണമെന്നായിരുന്നു ഇയാൾ ഒടുവിൽ നടത്തിയ വിവാദ പ്രസ്താവന. താജ്മഹൽ യഥാർത്ഥത്തിൽ തേജോ മഹൽ എന്ന ശിവക്ഷേത്രമാണെന്നും മതേതരം എന്ന വാക്ക് ഉൾപ്പെടുന്നതിനാൽ ഭരണഘടന തിരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുള്ള നേതാവാണ് അനന്ത് കുമാർ.

നിരന്തരം വർഗീയതയും സ്ത്രീ വിരുദ്ധതയും പ്രസംഗിക്കുന്ന അനന്ത് കുമാർ കേന്ദ്രമന്ത്രി സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചിരുന്നു. മന്ത്രിയുടെ ഭാഷ നിയന്ത്രിക്കണമെന്ന് എൻ.ഡി.എ ഘടകകക്ഷിയായ ജെ.ഡി.യുവും ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP