Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

17 അടി നീളമുള്ള മീശയുമായി ഇന്ത്യക്കാരൻ; ഗിന്നസ് ബുക്ക് അധികൃതർ അറിഞ്ഞ മട്ടില്ല

17 അടി നീളമുള്ള മീശയുമായി ഇന്ത്യക്കാരൻ; ഗിന്നസ് ബുക്ക് അധികൃതർ അറിഞ്ഞ മട്ടില്ല

ആഗ്ര:ലോക റെക്കോർഡുകൾ രേഖപ്പെടുത്തപ്പെട്ട ഗിന്നസ് ബുക്ക് പറയുന്നത് ലോകത്തിലേ ഏറ്റവും വലിയ മീശ ജയ്പൂരിലെ രാം സിങ് ചൗഹാന്റെ 14 അടി നീട്ടിവളർത്തിയ മീശയാണെന്നാണ്. എന്നാലിതാ ഗിന്നസുകാരൊന്നും കാണാത്ത മറ്റൊരു ഇന്ത്യക്കാരൻ ആഗ്രയിലെ രാം ചന്ദ് കുശ്‌വാഹ കാൽനൂറ്റാണ്ടു കാലം വളർത്തി പരിപാലിച്ചു പോരുന്ന തന്റെ 17 അടി നീളമുള്ള തന്റെ ടർബനിൽ നിന്നും പുറത്തെടുക്കുന്നു. ഒരു റെക്കോർഡു ബുക്കിലും കുശ്‌വാഹയുടെ പേര് കാണില്ല. കാരണം അതൊന്നും ഇദ്ദേഹം അത്ര കാര്യമായെടുക്കുന്നില്ല. നീട്ടി വളർത്തിയ മീശ കൊണ്ട് എട്ട് വരച്ചു നിൽക്കുന്ന ഒരാളുടെ ചിത്രം 40-ാം വയസ്സിൽ കാണാനിടയായതോടെയാണ് മീശ കുശ്‌വാഹയ്ക്ക് മീശ വളർത്തൽ കമ്പം കയറിയത്. പിന്നീട് ഇന്നു വരെ ഇദ്ദേഹം മീശമേൽ കത്തി വച്ചിട്ടില്ലെന്നു മാത്രമല്ല, ഒരു കുട്ടിയേയും തൊടാനും അനുവദിച്ചിട്ടില്ല. അത്രത്തോളം അരുമയോടെയാണ് സ്വന്തം നീളൻ മീശ കുശ്‌വാഹ പരിപാലിച്ചു പോരുന്നത്.

ഈ നീളം മീശ ആളുകളെ കാണിച്ച് നടക്കുന്നതിലും ഇദ്ദേഹത്തിന് വലിയ താൽപര്യമില്ല. പുറത്തിറ്ങ്ങുമ്പോൾ മീശ ചുരുട്ടിക്കൂട്ടി തലയിൽ കെട്ടിയ ടർബനിനുള്ളിലേക്ക് തിരുകി വയ്ക്കുകയാണ് പതിവ്. മീശ വളർത്താൻ തുടങ്ങിയ കാലത്ത് അതെങ്ങനെ പരിപാലിക്കണമെന്ന് അറിയില്ലായിരുന്നു. പിന്നീട് ഒരു ബാബയിൽ നിന്നാണ് ഇതെല്ലാം പഠിച്ചെടുത്തത്. ചെറുപ്പത്തിൽ തന്നെ കുടുംബത്തെ ഉപേക്ഷിച്ച് നാടുവിട്ട് ആഗ്രയിലെത്തിയ കുശ്‌വാഹ ഒറ്റമുറി വീട്ടിൽ ഒറ്റയ്ക്കാണു താമസം. വല്ലപ്പോഴുമൊക്കെ മീശ കാണാനെത്തുന്ന വിദേശികൾക്കു മാത്രമെ ഇദ്ദേഹം മീശ കാണിച്ചു കൊടുക്കാറുള്ളൂ.

ശുദ്ധീകരിച്ച വെള്ളം വിൽപ്പന നടത്തി ഉപജീവനം നടത്തുന്ന കുശ്‌വാഹ വർഷങ്ങളായി ഖര രൂപത്തിലുള്ള ഭക്ഷണവും കഴിക്കാറില്ല. കാര്യമായി പാല് ആണ് ഭക്ഷണം. മീശയാണ് തന്റെ വിലപ്പെട്ട സമ്പാദ്യമെന്നാ കുശ്‌വാഹ പറയുന്നു. ഷാംപൂ ഉപയോഗിച്ച് ഇടക്കിടെ കഴുകി വൃത്തിയാക്കിയാണ് മീശ ഇദ്ദേഹം പരിപാലിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ രണ്ടടിയാണ് നീളം കൂടിയതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത തവണ ഗിന്നസ് റെക്കോർഡിനു ഒരു ശ്രമം നടത്താവുന്നതാണെന്ന് പറഞ്ഞപ്പോൾ അതിനുള്ള വഴികൾ തനിക്കറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇത് തിരിച്ചറിയപ്പെടേണ്ടതാണെന്നും കുശ്‌വാഹയ്ക്ക റെക്കോർഡ് ബുക്കിൽ് ഒരിടം നേടിക്കൊടുത്ത് ആഗ്രയെ കൂടുതൽ പ്രൗഢമാക്കണമെന്ന ആഗ്രഹവുമായ പലരും രംഗത്തെത്തിയിട്ടുണ്ട്. ഇനി കുശ് വാഹയുടെ പേര് താമസിയാതെ ഗിന്നല് ബുക്കിൽ ചേർക്കപ്പെടുമെന്ന് പ്രത്യാശിക്കാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP