Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമൃത്സർ തീവണ്ടി ദുരന്തം; സിബിഐ അന്വേഷണമില്ല; അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പഞ്ചാബ്-ഹരിയാന ഹൈക്കോടതി തള്ളി; ഹർജി സമർപ്പിച്ചിരുന്നത് ഗുരുഗ്രാം സ്വദേശിയായ അഭിഭാഷകൻ; നവജോത് കൗറിനെതിരെ അന്വേഷണം വേണമെന്ന ആവശ്യവും കോടതി തള്ളി

അമൃത്സർ തീവണ്ടി ദുരന്തം; സിബിഐ അന്വേഷണമില്ല; അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പഞ്ചാബ്-ഹരിയാന ഹൈക്കോടതി തള്ളി; ഹർജി സമർപ്പിച്ചിരുന്നത് ഗുരുഗ്രാം സ്വദേശിയായ അഭിഭാഷകൻ; നവജോത് കൗറിനെതിരെ അന്വേഷണം വേണമെന്ന ആവശ്യവും കോടതി തള്ളി

മറുനാടൻ ഡെസ്‌ക്‌

ചണ്ഡിഗഡ്: പഞ്ചാബിലെ അമൃത്സറിലുണ്ടായ ട്രെയിൻ ദുരന്തത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പഞ്ചാബ്-ഹരിയാന ഹൈക്കോടതി തള്ളി. അതിദാരുണമായ അപകടത്തിൽ 61പേരാണ്് മരിച്ചത്. ഇതിനെ തുടർന്ന് നിരവധി വിവാദങ്ങളും ഉടലെടുത്തിരുന്നു. എഫ്‌ഐആർ ഉൾപ്പടെ രജിസ്റ്ററിൽ വൻ ക്രമക്കേടുണ്ടെന്ന തരത്തിലടക്കം ആരോപണങ്ങൾ പുറത്തുവന്നിരുന്നു. അന്വേഷണം അട്ടിമറിക്കാൻ റെയിൽവെയുടെ ഭാഗത്ത് നിന്ന് ശ്ര്മം നടന്നിരുന്നതായും സൂചനകൾ ഉണ്ടായിരുന്നു.

സംഭവത്തിൽ സിബിഐ അന്വേഷണമോ പ്രത്യേക സംഘമോ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗുരുഗ്രാം സ്വദേശിയായ അഭിഭാഷകൻ ദിനേഷ് കുമാറാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

ദസറ ആഘോഷത്തിൽ കോൺഗ്രസ് നേതാവ് നവജോത് കൗർ സിങ് മുഖ്യാതിഥിയായിരുന്നു. ദസറ ആഘോഷത്തിൽ മുഖ്യാതിഥി എങ്ങനെ പങ്കെടുത്തുവെന്നും കോടതി നിരീക്ഷിച്ചു. നവജോത് കൗറിനെതിരെ അന്വേഷണം വേണമെന്ന ആവശ്യവും കോടതി തള്ളി.

ഒക്ടോബർ 19നായിരുന്നു അപകടം. അപകടത്തിൽ 50 പേർക്ക് പരിക്കേറ്റിരുന്നു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപയും സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.

ഛൗറ ബസാറിൽ നടന്ന ദസറ ആഘോഷത്തിനിടെ ട്രാക്കിൽ നിന്ന ജനക്കൂട്ടത്തിലേക്ക് തീവണ്ടിയിടിച്ച് കയറിയാണ് അപകടമുണ്ടായത്. രാവണന്റെ കോലം കത്തിക്കുന്ന ചടങ്ങ് നടക്കുകയായിരുന്നു അപ്പോൾ. പടക്കങ്ങൾ പൊട്ടുന്നതിന്റെ ശബ്ദം കാരണം തീവണ്ടി വരുന്നുണ്ടെന്ന് ജനങ്ങൾക്ക് അറിയാൻ കഴിഞ്ഞില്ല. എല്ലാവരും ആഘോഷങ്ങളും സെൽഫികളും പകർത്തുന്ന തിരക്കിലായിരുന്നു.ഇവർക്കിടയിലേക്ക് അതിവേഗത്തിലെത്തിയ ജലന്ധർ അമൃത്സർ എക്സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു. മരിച്ചവരിൽ നിരവധി കുട്ടികളും ഉൾപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP