Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബെയ്റൂട്ട് സ്ഫോടനം: ചെന്നൈ തുറമുഖത്ത് സൂക്ഷിച്ചിരിക്കുന്ന അമോണിയം നൈട്രേറ്റ് നീക്കം ചെയ്യണമെന്ന് പിഎംകെ നേതാവ് എസ്.രാംദോസ്

ബെയ്റൂട്ട് സ്ഫോടനം: ചെന്നൈ തുറമുഖത്ത് സൂക്ഷിച്ചിരിക്കുന്ന അമോണിയം നൈട്രേറ്റ് നീക്കം ചെയ്യണമെന്ന് പിഎംകെ നേതാവ് എസ്.രാംദോസ്

സ്വന്തം ലേഖകൻ

ചെന്നൈ: ബെയ്‌റൂത്ത് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ചെന്നൈ തുറമുഖത്ത് സൂക്ഷിച്ചിരിക്കുന്ന അമോണിയം നൈട്രേറ്റ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് പി.എം.കെ നേതാവ് എസ്.രാംദോസ്. ബെയ്റൂട്ട് തുറമുഖത്തെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. ചെന്നൈ തുറമുഖത്ത് 704 ടൺ അമോണിയം നൈട്രേറ്റ് ആണ് സൂക്ഷിച്ചിരിക്കുന്നത്.

കരൂർ ആസ്ഥാനമായ കമ്പനി ആവശ്യമായ ക്ലിയറൻസ് ഇല്ലാതെ ഇറക്കുമതി ചെയ്ത അമോണിയം നൈട്രേറ്റ് ആണ് തുറമുഖത്ത് പിടിച്ചെടുത്ത് സൂക്ഷിച്ചിരിക്കുന്നത്. എന്നാൽ അമോണിയം നൈട്രേറ്റ് സൂക്ഷിച്ചിരിക്കുന്നത് സുരക്ഷിതമായാണെന്നും ആശങ്കപ്പെടാനൊന്നുമില്ലെന്നും കസ്റ്റംസ് വ്യക്തമാക്കി.

ചെന്നൈയ്ക്ക് പുറത്തുള്ള ഗോഡൗണിലാണ് സ്ഫോടക വസ്തു സൂക്ഷിച്ചിരിക്കുന്നത്. സമീപത്ത് കെട്ടിടങ്ങളോ താമസസ്ഥലങ്ങളോ ഇല്ലെന്നും അധികൃതർ വ്യക്തമാക്കി. കോടതി ഉത്തരവ് പ്രകാരം ലേലം ചെയ്യുന്നതിനുള്ള ഇ-കോഷൻ നടപടികളും തുടരുകയാണ്.

അതേസമയം, ബെയ്റൂട്ടിൽ ചൊവ്വാഴ്ച പൊട്ടിത്തെറിച്ചത് ആറു വർഷമായി കാലഹരണപ്പെട്ട ചരക്ക് കപ്പലിൽ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുവാണെന്ന് കണ്ടെത്തി. 130 പേർ കൊല്ലപ്പെടുകയും 5000ൽ ഏറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റഷ്യ പാട്ടത്തിനെടുത്ത ചരക്കുകപ്പൽ അനധികൃതമായാണ് തുറമുഖത്ത് നങ്കൂരമിട്ടിരുന്നത്. 2700 ടൺ അമോണിയം നൈട്രേറ്റ് ആയിരുന്നു ഇതിൽ ഉണ്ടായിരുന്നത്. രാസവളം മുതൽ ബോംബ് വരെ നിർമ്മിക്കാനുപയോഗിക്കുന്ന ഈ സ്ഫോടക വസ്തു മൊസാംബിക്കിലേക്ക് കൊണ്ടുപോകാൻ ്എത്തിച്ചതാണെന്നും റിപ്പോർട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP