Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202121Wednesday

ആ വാർത്ത വ്യാജം; കോവിഡ് നെഗറ്റീവ് ആയിട്ടില്ലെന്ന് അമിതാഭ് ബച്ചൻ

ആ വാർത്ത വ്യാജം; കോവിഡ് നെഗറ്റീവ് ആയിട്ടില്ലെന്ന് അമിതാഭ് ബച്ചൻ

സ്വന്തം ലേഖകൻ

താൻ കോവിഡിൽ നിന്നും മുക്തി നേടിയെന്ന വാർത്ത വ്യാജമാണെന്ന് അമിതാഭ് ബച്ചൻ. കോവിഡ് നെഗറ്റീവായെന്ന് പത്ര വാർത്തകൾ വന്നതിന് പിന്നാലെയാണ് രൂക്ഷ പ്രതികരണവുമായി അമിതാഭ് ബച്ചൻ രംഗത്തെത്തിയത്. 'ഈ വാർത്ത തെറ്റാണ്. ഇത് നിരുത്തരവാദിത്തപരമാണ്. വ്യാജമാണ് . കെട്ടിച്ചമച്ചതാണ്' എന്ന് രോഷാകുലനായി അമിതാഭ് ബച്ചൻ ട്വീറ്റ് ചെയ്തു.

ബച്ചന് കോവിഡ് പരിശോധനയിൽ നെഗറ്റീവ് എന്നു കണ്ടെത്തിയെന്നും ആരാധകരുടെ പ്രാർത്ഥനകൾ ഫലം കണ്ടുവെന്നും ചില ദേശീയ മാധ്യമങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ആ വാർത്ത ചേർത്താണ് ബച്ചൻ ട്വീറ്റ് ചെയ്തിരിക്കുന്നത്.

കോവിഡ് 19 ബാധിച്ച് അമിതാഭ് ബച്ചനെയും അഭിഷേകിനെയും ജൂലൈ 11നാണ് മുംബൈ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. വീട്ടിൽ കഴിഞ്ഞ ഇരുവരെയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP