Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'ബിജെപിയെ പേടിച്ച് പട്ടിയും പൂച്ചയും കീരിയും ഒന്നിക്കുന്നു; ഇവർ ഒന്നിച്ച് വന്നാലും മോദിയുടെ കരുത്തിന് മുന്നിൽ പിടിച്ചുനിൽക്കാനാവില്ല; പ്രതിപക്ഷപാർട്ടികളുടെ ഐക്യശ്രമത്തെ മൃഗങ്ങളോട് ഉപമിച്ച് അമിത് ഷായുടെ പരിഹാസം

'ബിജെപിയെ പേടിച്ച് പട്ടിയും പൂച്ചയും കീരിയും ഒന്നിക്കുന്നു; ഇവർ ഒന്നിച്ച് വന്നാലും മോദിയുടെ കരുത്തിന് മുന്നിൽ പിടിച്ചുനിൽക്കാനാവില്ല; പ്രതിപക്ഷപാർട്ടികളുടെ ഐക്യശ്രമത്തെ മൃഗങ്ങളോട് ഉപമിച്ച് അമിത് ഷായുടെ പരിഹാസം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബിജെപിക്കെതിരായുള്ള പ്രതിപക്ഷപാർട്ടികളുടെ ഐക്യശ്രമത്തെ പരിഹസിച്ച് പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ. പ്രതിപക്ഷകക്ഷികളെ മൃഗങ്ങളോട് ഉപമിച്ചായിരുന്നു ഷായുടെ പരിഹാസം. എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിക്കാനുള്ള പ്രചരണ പരിപാടികൾ ആരംഭിച്ചിരിക്കുകയാണ്.

ബിജെപിയെ ഭരണത്തിൽ നിന്നകറ്റാൻ പുതിയ സഖ്യമുണ്ടാക്കുന്ന കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളെ മോശം പദപ്രയോഗങ്ങൾ ഉപയോഗിച്ചാണ് അമിത് ഷാ പരാമർശിച്ചത്. പാമ്പിനോടും പൂച്ചയോടും പട്ടിയോടും വരെ ഉപമിച്ചായിരുന്നു ഷായുടെ പ്രസംഗം.
വലിയ വെള്ളപ്പൊക്കത്തിൽ രക്ഷനേടാനായി കീരിയും പാമ്പും ചെമ്പുലിയും പട്ടിയും പൂച്ചയും വലിയ മരത്തിനു മുകളിൽ കയറുന്നതുപോലെയാണ് പ്രതിപക്ഷ കക്ഷികൾ ഒന്നാകാൻ ശ്രമിക്കുന്നതെന്ന് ഷാ പറഞ്ഞു.

മുംബൈയിൽ ബിജെപിയുടെ 38 ാമത് സ്ഥാപകദിന ആഘോഷ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി തരംഗത്തെ പ്രതിരോധിക്കാൻ പട്ടിയും പൂച്ചയും കിരീയും പാമ്പും വരെ ഒന്നായി. ഇവർ ഒന്നിച്ച് വന്നാലു മോദിയുടെ കരുത്തിന് മുന്നിൽ പിടിച്ചുനിൽക്കാനാവില്ല- അദ്ദേഹം പറഞ്ഞു.

'ബിജെപിയുടെ സുവർണ്ണയുഗം ഇതല്ല. പശ്ചിമ ബംഗാളിലും ഒഡീഷയിലും ബിജെപി സർക്കാർ രൂപീകൃതമായാൽ മാത്രമേ ബിജെപിയുടെ സുവർണ്ണയുഗം ആരംഭിക്കുകയുള്ളൂ. രാഹുലും പവാറും ഇത് കേൾക്കണം. ഞങ്ങൾ ഒരിക്കലും സംവരണ നയം അവസാനിപ്പിക്കില്ല. ഇനി നിങ്ങൾ അങ്ങനെ ആഗ്രഹിച്ചാൽ പോലും ബിജെപി അത് അനുവദിക്കില്ല', അമിത് ഷാ കൂട്ടിച്ചേർത്തു.

കഴിഞ്ഞ നാലു വർഷമായി കേന്ദ്ര സർക്കാർ എന്താണ് ചെയ്തതെന്ന് രാഹുൽ ചോദിക്കുന്നു. എന്നാൽ കഴിഞ്ഞ നാലു തലമുറകളായി കോൺഗ്രസ് എന്താണ് ചെയ്തതെന്ന് ജനങ്ങൾ ഇപ്പോൾ തിരിച്ചുചോദിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.വെറും പത്ത് അംഗങ്ങളെ വെച്ച് തുടങ്ങിയ പാർട്ടിയാണ് ബിജെപിയെന്നും ഇപ്പോൾ 11 കോടി അംഗങ്ങളുണ്ടെന്നും അമിത് ഷാ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP