Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മറ്റുള്ളവരുടെ വാക്കുകൾ കേൾക്കാൻ പഠിക്കണം എന്ന് അമിത്ഷാ പറഞ്ഞത് ഒവൈസിക്ക് നേരെ കൈചൂണ്ടി; ഭയപ്പെടുത്താൻ ശ്രമിക്കേണ്ടെന്ന് മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ നേതാവ്; നിങ്ങളുടെ മനസ്സിൽ ഭയമുണ്ടെങ്കിൽ എനിക്കെന്ത് ചെയ്യാനാകും എന്ന് തിരിച്ചടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി; ദേശീയ അന്വേഷണ ഏജൻസി ഭേദഗതി ബില്ല് ലോക്‌സഭ പാസാക്കിയത് അമിത് ഷാ-ഒവൈസി നേർക്കുനേർ വാക്‌പോരിനൊടുവിൽ

മറ്റുള്ളവരുടെ വാക്കുകൾ കേൾക്കാൻ പഠിക്കണം എന്ന് അമിത്ഷാ പറഞ്ഞത് ഒവൈസിക്ക് നേരെ കൈചൂണ്ടി; ഭയപ്പെടുത്താൻ ശ്രമിക്കേണ്ടെന്ന് മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ നേതാവ്; നിങ്ങളുടെ മനസ്സിൽ ഭയമുണ്ടെങ്കിൽ എനിക്കെന്ത് ചെയ്യാനാകും എന്ന് തിരിച്ചടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി; ദേശീയ അന്വേഷണ ഏജൻസി ഭേദഗതി ബില്ല് ലോക്‌സഭ പാസാക്കിയത് അമിത് ഷാ-ഒവൈസി നേർക്കുനേർ വാക്‌പോരിനൊടുവിൽ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: പാർലമെന്റിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീൻ ഒവൈസിയും തമ്മിൽ വാക് പോരിനൊടുവിൽ ദേശീയ അന്വേഷണ ഏജൻസി ഭേദഗതി ബില്ല് ലോക്‌സഭ പാസാക്കി . എൻഐഎ ബില്ലിന്മേലുള്ള ചർച്ചയിലാണ് ഇരുവരും നേർക്കുനേർ വന്നത്. ദേശീയ അന്വേഷണ ഏജൻസിക്ക് കൂടുതൽ അധികാരം നൽകുന്നതിന് നിയമഭേദഗതി വരുത്തുന്ന ബിൽ കേന്ദ്രമന്ത്രി സത്യപാൽ സിങ് അവതരിപ്പിച്ചപ്പോഴാണ് സംഭവം. ബില്ലിനെതിരെ ഒവൈസി അടക്കം പ്രതിപക്ഷ എപിമാർ രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് അംഗങ്ങളുടെ സംസാരം തടസ്സപ്പെടുത്തരുതെന്ന അഭ്യർത്ഥനയുമായി അമിത്ഷാ എഴുന്നേറ്റത്.

ഇന്ത്യൻ പൗരന്മാരെയും ഇന്ത്യൻ താൽപര്യങ്ങളെയും ലക്ഷ്യം വെക്കുന്ന ഭീകരാക്രമണങ്ങളെ അന്വേഷിക്കാൻ എൻഐഎക്ക് അധികാരം നൽകുന്നതാണ് ഈ ഭേദഗതി. ഇതുവഴി വിദേശത്തുള്ള ഇന്ത്യാക്കാർക്കെതിരെയും ഭീകരത സംബന്ധിച്ച അന്വേഷണം നടത്താൻ എൻഐഎക്ക് സാധിക്കും. ഈ നിയമഭേദഗതി രാജ്യത്തെ ഭീകരവാദത്തെ ഇല്ലാതാക്കാനുള്ള ഒന്നാണെന്നും നരേന്ദ്ര മോദി സർക്കാർ അതിനെ ദുരുപയോഗം ചെയ്യില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി.

ചില കേസുകളിൽ അന്വേഷണ രീതി മാറ്റാൻ ഒരു രാഷ്ട്രീയ നേതാവ് ആവശ്യപ്പെട്ടതായി ഹൈദരാബാദ് പൊലീസ് കമ്മീഷണർ പറഞ്ഞതായി സത്യപാൽ സിങ് ആരോപിച്ചതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. ആരോപണങ്ങൾ ഉന്നയിക്കുന്ന സത്യപാൽ തെളിവ് മേശപ്പുറത്ത് വെക്കണമെന്ന് ഒവൈസി ആവശ്യപ്പെട്ടതോടെ അമിത് ഷായും രംഗത്തെത്തി. പ്രതിപക്ഷ അംഗങ്ങൾ സംസാരിക്കുമ്പോൾ ഭരണപക്ഷ അംഗങ്ങൾ തടസ്സപ്പെടുത്തരുതെന്നും തിരിച്ചിങ്ങോട്ടും അങ്ങനെ തന്നെ വേണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. പ്രതിപക്ഷം സംസാരിക്കുമ്പോൾ തങ്ങൾ ഇടപെട്ടിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു ഷാ. തങ്ങൾ ഒരിക്കലും എൻഐഎയെ ദുരുപയോഗം ചെയ്യില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഒവൈസിക്കു നേരെ വിരൽചൂണ്ടിയായിരുന്നു അമിത് ഷായുടെ സംസാരം.

മറ്റുള്ളവർ പറയുന്നത് കേൾക്കാൻ പഠിക്കണമെന്ന് ഒവൈസിയോട് അമിത് ഷാ ആവശ്യപ്പെട്ടു. തനിക്ക് നേരെ വിരൽ ചൂണ്ടി ഭയപ്പെടുത്താൻ ശ്രമിക്കേണ്ടെന്ന് ഒവൈസിയും തിരിച്ചടിച്ചു. എന്നാൽ, ആരെയും വ്യക്തിപരമായല്ല, പ്രതിപക്ഷത്തെയാണ് വിരൽ ചൂണ്ടിയതെന്നും അത് ഭീഷണിപ്പെടുത്തലല്ലെന്നും അമിത് ഷാ പറഞ്ഞു. നിങ്ങളുടെ മനസ്സിൽ ഭയമുണ്ടെങ്കിൽ എനിക്കെന്ത് ചെയ്യാനാകുമെന്നും അമിത് ഷാ ചോദിച്ചു. ചർച്ചകൾക്ക് ശേഷം ദേശീയ അന്വേഷണ ഏജൻസി ഭേദഗതി ബില്ല് ലോക്‌സഭ പാസ്സാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP