Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കഴുത്തിന് ശസ്ത്രക്രിയ; അഹമ്മദാബാദിലെ കെഡി ആശുപത്രിയിൽ വെച്ച് നടന്ന ശസ്ത്രക്രിയക്ക് ശേഷം ഷാ മടങ്ങി

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കഴുത്തിന് ശസ്ത്രക്രിയ; അഹമ്മദാബാദിലെ കെഡി ആശുപത്രിയിൽ വെച്ച് നടന്ന ശസ്ത്രക്രിയക്ക് ശേഷം ഷാ മടങ്ങി

മറുനാടൻ ഡെസ്‌ക്‌

അഹമ്മദാബാദ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കഴുത്തിന് സർജറി. ബുധാനാഴ്ച അഹമ്മദാബാദിലെ കെഡി ആശുപത്രിയിൽ വച്ചായിരുന്നു ശസ്ത്രക്രിയ. സ്വകാര്യ ആവശ്യത്തിനായാണ് ഒരു ദിവസത്തെ സന്ദർശനത്തിന് അമിത് ഷാ ഗുജറാത്തിലെത്തിയത്. ഇന്ന് രാവിലെയാണ് ചെക്കപ്പിനായി അമിത് ഷാ ആശുപത്രിയിലെത്തിയത്. തുടർന്ന് നടത്തിയ ശസ്ത്രക്രിയക്ക് ശേഷം അമിത് ഷായെ ഡിസ്ചാർജ് ചെയ്തതായി ബിജെപി വക്താവ് ഭാരത് പാണ്ഡ്യ പറഞ്ഞു.

ശസ്ത്രക്രിയ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തു പറയാൻ ആശുപത്രി അധികൃതർ തയ്യാറിയില്ല. വ്യാഴാഴ്ച തന്നെ അമിത് ഷാ ഡൽഹിക്ക് തിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴുത്തിന് പിറകിലായി ചെറിയ വീക്കം കണ്ടെത്തിയതിനെ തുടർന്നാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. സ്വകാര്യ ആശുപത്രിയിൽ സർജറി കഴിഞ്ഞ ശേഷം അമിത് ഷാ മടങ്ങിയതായാണ് റിപ്പോർട്ട്.

''കഴുത്തിന് പിന്നിലായി ചെറിയ മുഴ കണ്ടെത്തിയിരുന്നു. ലോക്കൽ അനസ്തേഷ്യ നൽകിയാണ് സർജറി നടത്തിയത്. സർജറിക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടു -എന്നാണ് ആശുപത്രി അധികൃതർ പ്രതികരിച്ചത്. സാവധാനത്തിൽ വളരുന്ന, കൊഴുപ്പടങ്ങിയ ഒരു തരം മുഴയാണ് ലിപോമ. പേശി പാളിക്ക് ഇടയിലായാണ് മുഴ കണ്ടെത്തിയതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം അമിത് ഷാ ഡൽഹിയിലേക്ക് എപ്പോൾ മടങ്ങുമെന്ന് വ്യക്തമല്ല.

പന്നിപ്പനി ബാധിച്ചതിനെ തുടർന്ന് ജനുവരിയിൽ അമിത് ഷായെ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തിരുന്നു. ഡൽഹിയിലെ എയിംസ് ആശുപത്രിയിലായിരുന്നു അന്ന് ചികിത്സ തേടിയത്. 'പന്നിപ്പനി ബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്. ദൈവത്തിന്റെ അനുഗ്രഹം കൊണ്ടും നിങ്ങളുടെ പ്രാർത്ഥന കൊണ്ടും വേഗത്തിൽ സുഖം പ്രാപിക്കും,' അമിത് ഷാ അന്ന് ട്വീറ്റ് ചെയ്തു. നെഞ്ച് വേദനയും ശരീര വേദനയും ഉണ്ടായതോടെയാണ് അന്ന് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. പിന്നീടാണ് പന്നിപ്പനിയായിരുന്നു എന്ന കാര്യം അറിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP