Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കോവിഡ് മുക്തനായെന്ന് ബിജെപി എംപി; പ്രതികരിക്കാതെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കോവിഡ് മുക്തനായെന്ന് ബിജെപി എംപി; പ്രതികരിക്കാതെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം

മറുനാടൻ ഡെസ്‌ക്‌

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കോവിഡ് മുക്തനായെന്ന് റിപ്പോർട്ട്. അമിത് ഷായുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവായതായി ഡൽഹിയിൽ നിന്നുള്ള ബിജെപി. നേതാവ് മനോജ് തിവാരി എംപിയാണ്ട്വീറ്റ് ചെയ്തത്. കോവിഡ് ബാധയെ തുടർന്ന് ഒരാഴ്ചയോളമായി ചികിത്സയിലാണ് അമിത് ഷാ. ഹരിയാണ ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സ തേടിയത്. കോവിഡ് സ്ഥിരീകരിച്ച വിവരം ഷാ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

55-കാരനായ അമിത് ഷാ പ്രമേഹരോ​ഗി കൂടിയായതിനാൽ അദ്ദേഹത്തിന് ക‍ർശന നിരീക്ഷണമാണ് ആശുപത്രിയിൽ ഏ‍ർപ്പെടുത്തിയത്. കോവിഡ് പോസിറ്റീവാക്കുന്നതിന് മുൻപ് അദ്ദേഹം കേന്ദ്രമന്ത്രിസഭായോ​ഗത്തിൽ പങ്കെടുത്തത് ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാൽ ക‍ർശന കോവിഡ് മാനദണ്ഡം പാലിച്ചാണ് കേന്ദ്രമന്ത്രിസഭായോ​ഗം ചേ‍ർന്നതെന്നും അതിനാൽ ആശങ്കയ്ക്ക് വകയില്ലെന്നും കേന്ദ്രസ‍ർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.

അതസമയം, എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തയ്യാറായിട്ടില്ല. ഇതുവരെ പരിശോധന നടന്നില്ലെന്ന് ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒരാഴ്ച മുൻപാണ് അമിത് ഷാ കോവിഡ് പോസിറ്റീവായത്. താനുമായി സമ്പ‍ർക്കത്തിൽ വന്നവരെല്ലാം സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. ​ഡൽഹി അതി‍ർത്തിയോട് ചേ‍ർന്ന് ​ഗുരു​ഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ് അമിത് ഷായെ പ്രവേശിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP