Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'നിയമം എല്ലാവർക്കും ഒരുപോലെ, നിയമം അതിന്റെ വഴിക്ക് നീങ്ങട്ടെ': അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ പ്രതികരണം നിരാശാജനകമെന്ന് ഗുസ്തിതാരങ്ങൾ; സമരം നിർത്തില്ലെന്നും തുടർപരിപാടികൾ വൈകാതെ എന്നും പ്രഖ്യാപനം

'നിയമം എല്ലാവർക്കും ഒരുപോലെ, നിയമം അതിന്റെ വഴിക്ക് നീങ്ങട്ടെ': അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ പ്രതികരണം നിരാശാജനകമെന്ന് ഗുസ്തിതാരങ്ങൾ; സമരം നിർത്തില്ലെന്നും തുടർപരിപാടികൾ വൈകാതെ എന്നും പ്രഖ്യാപനം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലൈംഗിക പീഡനാരോപണത്തെ നേരിടുന്ന ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരെ നടപടി തേടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ ഇന്നലെ രാത്രി കണ്ട ഗുസ്തി താരങ്ങൾ പ്രതീക്ഷിച്ച പ്രതികരണം ഉണ്ടായില്ല. ഡൽഹിയിലെ അമിത്ഷായുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. രാത്രി 11 മണിയോടെ ആരംഭിച്ച കൂടിക്കാഴ്ച ഒരുമണിക്കൂറോളം നീണ്ടുനിന്നു. ഒളിമ്പ്യൻ ബജ്‌റംഗ് പൂനിയ, സാക്ഷിമാലിക്, സംഗീത ഫോഗട്ട്, സത്യവ്രത് കദിയാൻ എന്നിവരാണ് ഷായെ കണ്ടത്.

ബ്രിജ്ഭൂഷണ് എതിരെ നിഷ്പക്ഷമായ അന്വേഷണവും ദ്രുതഗതിയിലുള്ള നടപടിയുമാണ് ഗുസ്തിതാരങ്ങൾ ആവശ്യപ്പെട്ടത്. നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും, നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നുമാണ് അമിത് ഷാ പ്രതികരിച്ചത്. ബ്രിജ്ഭൂഷണ് എതിരെ നടപടിയെടുക്കാൻ അഞ്ചുദിവസത്തെ സമയമാണ് കേന്ദ്രസർക്കാരിന് കർഷക സംഘടനകൾ നൽകിയിരുന്നത്. ഈ സമയപരിധി ശനിയാഴ്ച അവസാനിച്ചിരുന്നു.

അമിത്ഷായോട് കാര്യങ്ങൾ വിശദീകരിച്ചെങ്കിലും പ്രതികരണം നിരാശാജനകമായിരുന്നുവെന്ന് ഗുസ്തി താരം സാക്ഷി മാലിക്കിന്റെ ഭർത്താവ് സത്യവൃത് കദിയാൻ പറഞ്ഞു. ഷായുമായുള്ള ഗുസ്തി താരങ്ങളുടെ ചർച്ച അപൂർണമായിരുന്നുവെന്നും താരങ്ങൾ ആഗ്രഹിച്ച പ്രതികരണമല്ല ആഭ്യന്തര മന്ത്രിയിൽ നിന്നുണ്ടായതെന്നും കദിയാൻ പറഞ്ഞു. അതേസമയം, സമരം നിർത്തില്ലെന്നും തുടർ സമരപരിപാടികൾ വൈകാതെ പ്രഖ്യാപിക്കുമെന്നും കദിയാൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP