Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ബിജെപിയെ കോൺഗ്രസ് ദേശസ്‌നേഹം പഠിപ്പിക്കണ്ട'; രാജ്യം ദുഃഖാചരണം നടത്തുന്ന സമയത്ത് മോദി ഷൂട്ടിങ് തിരക്കിലായിരുന്നെന്ന കോൺഗ്രസ് ആരോപണത്തിന് മറുപടിയുമായി അമിത് ഷാ; പ്രധാനമന്ത്രിയെ നീക്കാൻ പ്രതിപക്ഷം ഭീകരവാദികളുടെ പോലും പിന്തുണ തേടിയെന്നും ഷാ

'ബിജെപിയെ കോൺഗ്രസ് ദേശസ്‌നേഹം പഠിപ്പിക്കണ്ട'; രാജ്യം ദുഃഖാചരണം നടത്തുന്ന സമയത്ത് മോദി ഷൂട്ടിങ് തിരക്കിലായിരുന്നെന്ന കോൺഗ്രസ് ആരോപണത്തിന് മറുപടിയുമായി അമിത് ഷാ; പ്രധാനമന്ത്രിയെ നീക്കാൻ പ്രതിപക്ഷം ഭീകരവാദികളുടെ പോലും പിന്തുണ തേടിയെന്നും ഷാ

മറുനാടൻ ഡെസ്‌ക്‌

രാജമുൺട്രി (ആന്ധ്രാപ്രദേശ്) : പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്യ ഷൂട്ടിലായിരുന്നുവെന്ന കോൺഗ്രസ് ആരോപണത്തിന് മറുപടിയുമായി ബിജെപി അധ്യക്ഷൻ അമിത് ഷാ. ഇന്ത്യയുടെ സുരക്ഷയുടെ കാര്യത്തിൽ മോദിക്കുള്ള പ്രതിബദ്ധതയെ കോൺഗ്രസ് സംശയിക്കുകയാണെന്നും പുൽവാമ ഭീകരാക്രമണത്തെ രാഷ്ട്രീയവത്കരിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും ഷാ കൂട്ടിച്ചേർത്തു.

ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്ത് ദുഃഖാചരണം നടക്കുന്ന സമയത്ത് പ്രധാനമന്ത്രി ജിം കോർബെറ്റ് നാഷണൽ പാർക്കിൽ പരസ്യചിത്രത്തിന്റെ ഷൂട്ടിങിലായിരുന്നുവെന്നാണ്
കോൺഗ്രസ് ആരോപണം. ദേശസ്‌നേഹം എന്തെന്ന് കോൺഗ്രസ് ബിജെപിയെ പഠിപ്പിക്കേണ്ടന്നും പ്രധാനമന്ത്രിയെ നീക്കാൻ പ്രതിപക്ഷം ഭീകരവാദികളുടെപോലും പിന്തുണതേടിയെന്നും ഷാ ആഞ്ഞടിച്ചു. 2016 ലുണ്ടായ മിന്നലാക്രമണത്തിൽ സംശയം പ്രകടിപ്പിച്ചവരാണ് അവർ. കോൺഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു പാക് കരസേനാ മേധാവിയെ ആലിംഗനംചെയ്തു.

പുൽവാമയിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങൾക്കൊപ്പം രാജ്യത്തെ ജനങ്ങൾ മുഴുവൻ നിൽക്കും. ഭീകരവാദികൾക്കെതിരെ ശക്തമായ തിരിച്ചടി നടത്താൻ സമയവും തീയതിയും തിരഞ്ഞെടുക്കാൻ പ്രധാനമന്ത്രി സൈന്യത്തിന് സ്വാതന്ത്ര്യം നൽകിക്കഴിഞ്ഞുവെന്നും കഴിഞ്ഞ അഞ്ച് വർഷമായി രാജ്യസുരക്ഷയ്ക്കാണ് പ്രധാനമന്ത്രി ഏറ്റവുമധികം പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തിൽ കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങൾ മോദിയിൽ വിശ്വാസമർപ്പിച്ചിട്ടുള്ള രാജ്യത്തെ ജനങ്ങൾ തള്ളിക്കളയുമെന്നും ഷാ കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP