Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക് ഡൗൺ നീട്ടാനുള്ള തീരുമാനം ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ; കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ലോക് ഡൗൺ നീട്ടാനുള്ള തീരുമാനം ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ; കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോവിഡ് പോരാട്ടത്തിന്റെ ഭാഗമായി ഇന്ത്യ ഗവണ്മെന്റ് ലോക് ഡൗൺ രാജ്യവ്യാപകമായി മെയ് 3 വരെ നീട്ടാനുള്ള തീരുമാനം ജനങ്ങളുടെ ജീവന് സംരക്ഷണം ഉറപ്പാക്കുന്നതിന് വേണ്ടിയാണെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടു.

കോവിഡ് 19 വ്യാപനം തടയുന്നതിന് ഭരണകൂടം സ്വീകരിച്ചിട്ടുള്ള തീരുമാനങ്ങളെ ഷാ അഭിനന്ദിച്ചു. ലോകമൊട്ടാകെ ഒരു മഹാമാരിയെ നേരിടുന്ന ഇക്കാലത്ത് ഇത്തരമൊരു വിപത്തിനെ എങ്ങനെ പ്രതിരോധിക്കാം എന്നതിന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൻ കീഴിൽ പോരാടുന്ന ഇന്ത്യൻ ജനത ഒരു മാതൃക സൃഷ്ടിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു. കാലോചിതമായി ഭരണകൂടം സ്വീകരിക്കുന്ന വിവിധ തീരുമാനങ്ങളും അതിനു രാജ്യത്തെ ജനങ്ങൾ നൽകുന്ന സഹകരണവും ഇതിന് അടിവരയിടുന്നു.

കോവിഡ് വിരുദ്ധ പോരാട്ടത്തിൽ കേന്ദ്ര ഗവണ്മെന്റുമായി ചേർന്ന് സംസ്ഥാനങ്ങൾ പ്രവർത്തിക്കുന്ന രീതി അഭിനന്ദനാർഹമെന്നു ആഭ്യന്തരമന്ത്രി വിലയിരുത്തി. ഈ മഹാമാരിയെ പ്രതിരോധിക്കാനും പൗരന്മാരുടെ ആവശ്യങ്ങൾ നിറവേറ്റാനും കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ തമ്മിലുള്ള സഹകരണം പ്രധാനമാണെന്നും ഷാ ഓർമ്മിപ്പിച്ചു. ഈ സഹകരണം കൂടുതൽ ശക്തമാക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ രാജ്യത്തെ ജനങ്ങൾക്ക് ബുദ്ധിമുട്ടുകളൊന്നും കൂടാതെ തന്നെ അവർക്കാവശ്യമായ സാധനങ്ങൾ ലഭ്യമാക്കാനും, ലോക് ഡൗൺ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനും സാധിക്കൂ.

കോവിഡ് വിരുദ്ധ പോരാട്ടത്തിന്റെ മുൻനിരയിലുള്ള ആരോഗ്യ പ്രവർത്തകർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരുടെ പ്രവർത്തനം ആഭ്യന്തരമന്ത്രി എടുത്ത് പറഞ്ഞു. ഈ പോരാട്ടത്തിൽ ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ, പൊലീസ് അടക്കമുള്ള സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർ നൽകുന്ന സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. പ്രതിസന്ധി ഘട്ടങ്ങളെ മനസിലാക്കാനുള്ള അവരുടെ ശേഷിയും ധൈര്യവും ഓരോ ഇന്ത്യൻ പൗരനും പ്രചോദനമാകണം. ലഭിക്കുന്ന നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട്,അവരുമായി സഹകരിക്കാൻ ജനങ്ങൾ തയ്യാറാകണമെന്നും ആഭ്യന്തരമന്ത്രി ഓർമ്മിപ്പിച്ചു.

ഭക്ഷണം, മരുന്ന് അടക്കമുള്ള അവശ്യസാധനങ്ങളുടെ മതിയായ ശേഖരം രാജ്യത്തുണ്ടെന്നും, ആരും പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. അതേസമയം തന്നെ, തങ്ങളുടെ ചുറ്റുപാടുമുള്ള പാവങ്ങളെ സഹായിക്കാൻ രാജ്യത്തെ ജനങ്ങൾ മുന്നോട്ട് വരണമെന്നുംഷാ അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP