Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202001Tuesday

മമതയുടെ റാലിയിൽ പങ്കെടുത്തത് 23 പാർട്ടികളും ഒമ്പത് പ്രധാനമന്ത്രി സ്ഥാനമോഹികളും; എൻഡിഎക്ക് ഒരുനേതാവ് മാത്രം..മോദി; കമ്മ്യൂണിസ്റ്റ് ഭരണത്തെ തൂത്തെറിഞ്ഞത് പോലെ തൃണമൂൽ ഭരണത്തെയും ജനങ്ങൾ തൂത്തെറിയും; ഹെലികോപ്ടർ വിവാദം കെട്ടടങ്ങും മുമ്പ് മമത സർക്കാരിനെതിരെ ആഞ്ഞടിച്ച് അമിത്ഷാ

മമതയുടെ റാലിയിൽ പങ്കെടുത്തത് 23 പാർട്ടികളും ഒമ്പത് പ്രധാനമന്ത്രി സ്ഥാനമോഹികളും; എൻഡിഎക്ക് ഒരുനേതാവ് മാത്രം..മോദി; കമ്മ്യൂണിസ്റ്റ് ഭരണത്തെ തൂത്തെറിഞ്ഞത് പോലെ തൃണമൂൽ ഭരണത്തെയും ജനങ്ങൾ തൂത്തെറിയും; ഹെലികോപ്ടർ വിവാദം കെട്ടടങ്ങും മുമ്പ് മമത സർക്കാരിനെതിരെ ആഞ്ഞടിച്ച് അമിത്ഷാ

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഹെലികോപ്ടർ വിവാദം അടങ്ങും മുമ്പേ മമതയുടെ പ്രതിപക്ഷ റാലിയെ പരിഹസിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത്ഷാ. ബ്രിഗേഡ് ഗ്രൗണ്ടിൽ നടന്ന റാലിയിൽ 23 പാർട്ടികളും ഒമ്പത് പ്രധാനമന്ത്രി സ്ഥാനമോഹികളുമാണ് പങ്കെടുത്തതെന്ന് അദ്ദേഹം പരിഹസിച്ചു. എൻഡിഎയ്ക്ക് ഒരു നേതാവേയുള്ളു. എല്ലാവരും പ്രധാനമന്ത്രി മോദിക്ക് പിന്നിൽ അണിനിരക്കുകയാണെന്നും മാൽഡയിൽ നടന്ന ബിജെപി റാലിയിൽ സംസാരിക്കവെ അമിത് ഷാ അവകാശപ്പെട്ടു.

മമത ബാനർജിയുടെ നേതൃത്വത്തിൽ കൊൽക്കത്തയിൽ സംഘടിപ്പിച്ച റാലിയിൽ പ്രതിപക്ഷത്തെ പ്രമുഖ നേതാക്കൾ പങ്കെടുത്തിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, ആന്ധ്രപ്രേദശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവർ അടക്കമുള്ളവരാണ് പങ്കെടുത്തത്. തൊട്ടുപിന്നാലെയാണ് ബിജെപിയും റാലി നടത്തിയത്.

ബിജെപി അധ്യക്ഷന്റെ ഹെലിക്കോപ്റ്റർ ഇറക്കുന്നതിന് സംസ്ഥാന സർക്കാർ ആദ്യം അനുമതി നിഷേധിച്ചത് വിവാദമായിരുന്നു. മാൽഡയിലെ എയർസ്ട്രിപ്പിന്റെ അറ്റകുറ്റപ്പണി പുരോഗമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹെലിക്കോപ്റ്റർ ഇറങ്ങുന്നതിനുള്ള അനുമതി ആദ്യം നിഷേധിച്ചത്. ഒടുവിൽ അവസാന നിമിഷമാണ് അനുമതി നൽകിയത്.

മമത ജനാധിപത്യത്തെ കശാപ്പു ചെയ്‌തെന്ന് അമിത് ഷാ വിർശിച്ചു. മമത സർക്കാർ തുടരുമോയെന്നത് ലോക്‌സഭാ ഫലം നിർണയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മമതയുടെ നേതൃത്വത്തിൽ നടന്ന പ്രതിപക്ഷ ഐക്യ റാലിക്കു മറുപടിയായാണ് പാർട്ടി ബംഗാളിൽ റാലി സംഘടിപ്പിച്ചത്.
രഥയാത്രക്ക് പിന്നാലെ റാലികളും മമത സർക്കാർ തടയാൻ ശ്രമിക്കുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് അമിത് ഷാ ബംഗാളിലെ മാൾഡയിൽ എത്തിയത്. ബംഗാളിൽ മമത സർക്കാർ ജനാധിപത്യത്തെ കശാപ്പ് ചെയ്തു. രാഷ്ട്രീയ കൊലപാതകങ്ങൾ തുടർക്കഥയാവുന്നു. മമതയേക്കാൾ കമ്മ്യൂണിസ്റ്റ് ഭരണമാണ് ഭേദമെന്ന് ബംഗാളിലെ ജനങ്ങൾ ഇപ്പോൾ ചിന്തിക്കുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു.

കമ്മ്യൂണിസ്റ്റ് ഭരണത്തെ തൂത്തെറിഞ്ഞത് പോലെ തൃണമൂൽ ഭരണത്തെയും ജനങ്ങൾ തൂത്തെറിയും. സ്ഥാനമോഹികളുടെ കൂട്ടമാണ് മഹാസഖ്യമെന്നും അമിത് ഷാവിമർശിച്ചു. അമിത്ഷായുടെ ഹെലിക്കോപ്റ്റർ മാൾഡയിൽ ഇറക്കുന്നതിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചെന്ന് ആരോപിച്ച് ഇന്നലെ ബിജെപി രംഗത്തെത്തിയിരുന്നു. നാളെ ബിർഭൂമിലും ജാർഗ്രാമിലും രണ്ട് റാലികളെ അമിത് ഷാ അഭിസംബോധന ചെയ്യും. 42 ലോക്‌സഭാ സീറ്റുകളുള്ള ബംഗാളിൽ 22 സീറ്റുകളിൽ വിജയമുറപ്പിക്കുകയാണ് ബിജെപി ലക്ഷ്യം. അടുത്തമാസം പ്രധാനമന്ത്രിയെ പങ്കെടുപ്പിച്ചു കൊണ്ടുള്ള റാലികളും നടക്കും. അതിനിടെ, മാൽഡയിലെ റാലിക്കെത്തിയ അമിത് ഷാ ആരോഗ്യസ്ഥിതി മോശമായ സാഹചര്യത്തിൽ പശ്ചിമബംഗാളിലെ രണ്ടാമത്തെ റാലിയിൽ പങ്കെടുക്കാതെ മടങ്ങി. പനി അവഗണിച്ചാണ് അദ്ദേഹം റാലിയിൽ പങ്കെടുക്കാൻ എത്തിയതെന്നും പന്നിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസമാണ് ആശുപത്രിവിട്ടതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് മാധ്യമങ്ങളോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP