Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കറുത്ത വസ്ത്രം അണിഞ്ഞ് കോൺഗ്രസ് നേതാക്കൾ പ്രതിഷേധിച്ചത് രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങിന് എതിരെ; കോൺഗ്രസിന് ഒരു ഹിഡൻ അജണ്ടയുണ്ട്; അവർ തങ്ങളുടെ പ്രീണന നയം വേഷം മാറി വിപുലീകരിക്കുകയാണെന്നും അമിത് ഷാ

കറുത്ത വസ്ത്രം അണിഞ്ഞ് കോൺഗ്രസ് നേതാക്കൾ പ്രതിഷേധിച്ചത് രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങിന് എതിരെ; കോൺഗ്രസിന് ഒരു ഹിഡൻ അജണ്ടയുണ്ട്; അവർ തങ്ങളുടെ പ്രീണന നയം വേഷം മാറി വിപുലീകരിക്കുകയാണെന്നും അമിത് ഷാ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺഗ്രസ് കറുത്ത വസ്ത്രമണിഞ്ഞ് ഇന്ന് നടത്തിയ സമരം യഥാർത്ഥത്തിൽ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിനെതിരെയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എന്തിനാണ് ഇവർ എല്ലാ ദിവസവും സമരം നടത്തുന്നത്? കോൺഗ്രസിന് ഒരു ഹിഡൻ അജണ്ടയുണ്ട്. അവർ തങ്ങളുടെ പ്രീണന നയം വേഷം മാറി വിപുലീകരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.

വിലക്കയറ്റം, ജിഎസ്ടി നിരക്ക് വർധന എന്നിവയ്ക്കെതിരെ നടത്തിയ കോൺഗ്രസ് പ്രതിഷേധം ഇന്ന് സംഘർഷാവസ്ഥയിലേക്ക് നീങ്ങുകയായിരുന്നു. ഇതേതുടർന്ന് രാഹുൽ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള പ്രധാന നേതാക്കളെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ആറ് മണിക്കൂറിന് ശേഷം വൈകുന്നേരത്തോടെയാണ് നേതാക്കളെ വിട്ടയച്ചത്.

ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആരേയും വിളിച്ച് വരുത്തി ചോദ്യം ചെയ്യുകയോ റെയ്ഡുകൾ ഒന്നും തന്നെ നടത്തുകയോ ചെയ്തിട്ടില്ല. എന്നിട്ടും കോൺഗ്രസ് ഇന്ന് പ്രതിഷേധം നടത്തി. ഇത് എന്തിനാണെന്ന് മനസിലാകുന്നില്ല. 550 വർഷം പഴക്കമുള്ള പ്രശ്നത്തിന് സമാധാനപരമായ പരിഹാരം കണ്ടുകൊണ്ട് പ്രധാനമന്ത്രി രാമജന്മഭൂമിക്ക് അടിത്തറ ഇട്ട ദിവസമാണിന്ന്. ഇങ്ങനൊരു സാഹചര്യത്തിൽ രാജ്യത്ത് വേറൊരിടത്തും പ്രതിഷേധങ്ങൾ ഉണ്ടായിട്ടില്ല. ആഭ്യന്തര മന്ത്രി പറഞ്ഞു.

ഇന്ന് കറുത്ത വസ്ത്രമണിഞ്ഞ് പ്രതിഷേധം സംഘടിപ്പിച്ചതിന്റെ കാരണം വ്യക്തമാണ്. രാമജന്മഭൂമിയുടെ സ്ഥാപക ചടങ്ങിനെതിരെ പ്രതിഷേധിക്കുന്നു എന്നാണ് കോൺഗ്രസ് ഇതിലൂടെ ചൂണ്ടിക്കാണിക്കുന്നത്. അവരുടെ പ്രീണന നയം മുന്നോട്ട് കൊണ്ടുപോകുന്നു എന്ന സന്ദേശമാണ് കോൺഗ്രസ് ഇതിലൂടെ നൽകുന്നതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP