Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'ക്രൂരമായ കൊലപാതകം! പിണറായി സർക്കാർ നോക്കി നിൽക്കുകയായിരുന്നു'; ആർഎസ്എസ്. പ്രവർത്തകൻ നന്ദുകൃഷ്ണ വെട്ടേറ്റുമരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യ

'ക്രൂരമായ കൊലപാതകം! പിണറായി സർക്കാർ നോക്കി നിൽക്കുകയായിരുന്നു'; ആർഎസ്എസ്. പ്രവർത്തകൻ നന്ദുകൃഷ്ണ വെട്ടേറ്റുമരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ചേർത്തലയിൽ ആർഎസ്എസ്. പ്രവർത്തകൻ നന്ദുകൃഷ്ണ വെട്ടേറ്റുമരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യ. വയലാറിൽ ന‌‌ന്നത് ക്രൂരമായ കൊലപാതകമാണെന്നും മാളവ്യ ട്വീറ്റിൽ ആരോപിച്ചു. 'വയലാറിൽ ആർഎസ്എസ് കാര്യകർത്താ എസ്ഡിപിഐ പ്രവർത്തകരുടെ ക്രൂരമായ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി എസ്ഡിപിഐ പ്രവർത്തകർ പ്രകടനം നടത്തുമ്പോൾ പിണറായി വിജയൻ സർക്കാർ നോക്കിനിൽക്കുകയായിരുന്നു.. ക്രൂരമായ കൊലപാതകം!', എന്നായിരുന്നു അമിത് മാളവ്യയുടെ ട്വീറ്റ്.

ബുധനാഴ്ച രാത്രിയാണ് ആർഎസ്എസ്. നാഗംകുളങ്ങര മുഖ്യശിക്ഷക് വയലാർ ഗ്രാമപ്പഞ്ചായത്ത് നാലാംവാർഡ് തട്ടാപറമ്പ് രാധാകൃഷ്ണന്റെ മകൻ നന്ദുകൃഷ്ണ(22) കൊല്ലപ്പെട്ടത്. എസ്.ഡി.പി.ഐ.- ആർഎസ്എസ്. സംഘർഷത്തിനിടെയാണ് ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി എട്ടോടെ വയലാർ നാഗംകുളങ്ങര കവലയിലായിരുന്നു സംഭവം. നാലുപേർ പരിക്കേറ്റ് ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഒരാളുടെ നില ഗുരുതരമാണ്.

അതിനിടെ, നന്ദുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 8 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എസ് ഡിപിഐ പ്രവർത്തകരായ പാണാവള്ളി സ്വദേശി റിയാസ്, അരൂർ സ്വദേശി നിഷാദ്, വടുതല സ്വദേശി യാസർ, എഴുപുന്ന സ്വദേശി അനസ്, വയലാർ സ്വദേശി അബ്ദുൽ ഖാദർ, ചേർത്തല സ്വദേശികളായ അൻസിൽ , സുനീർ, ഷാജുദീൻ എന്നിവരാണ് അറസ്റ്റിലായത്.

കേസിൽ ഇരുപത്തിയഞ്ചിലധികം പേർ പ്രതികളാകുമെന്നാണ് വിവരം. നേരിട്ട് കൊലപാതകത്തിൽ പങ്കെടുത്തവരാണ് അറസ്റ്റിലായതെന്നാണ് സൂചന. കൂടുതൽ പേരുടെ അറസ്റ്റ് അടുത്ത മണിക്കൂറുകളിൽ ഉണ്ടാകുമെന്നാണ് പൊലീസ് അറിയിക്കുന്നത്. സ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തുകയാണ്. കൊലപാതകത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന രണ്ട് വടിവാളുകൾ സ്ഥലത്ത് നിന്നും കണ്ടെത്തി.

എസ്‍ഡിപിഐ-ആർഎസ്എസ് സംഘർഷത്തിലാണ് ആർഎസ്എസ് പ്രവർത്തകൻ നന്ദു ഇന്നലെ കൊല്ലപ്പെട്ടത്. വയലാർ നാഗംകുളങ്ങര കവലയിൽ വച്ചാണ് പ്രവർത്തകർ ഏറ്റുമുട്ടിയത്. മൂന്ന് ആർഎസ്എസ് പ്രവർത്തകർക്കും മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്കും സംഘർഷത്തിൽ വെട്ടേറ്റിട്ടുണ്ട്. എസ്ഡിപിഐ പ്രവർത്തകരെ വെട്ടി പരിക്കേൽപ്പിച്ച പ്രതികൾക്കു വേണ്ടിയും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഈ കേസിൽ ആരെയും പ്രതിചേർക്കുകയോ അറസ്റ്റ് ചെയ്യുകയോ ഉണ്ടായിട്ടില്ല. ജാഥയ്ക്ക് നേരെ ആർഎസ്എസ് ആസൂത്രിതമായി അക്രമം നടത്തുകയായിരുന്നുവെന്നാണ് എസ്ഡിപിഐ നേതാക്കളുടെ പ്രതികരണം.

ഇന്നലെ ഉച്ചക്ക് എസ്ഡിപിഐയുടെ വാഹന ജാഥയിലെ പ്രസംഗത്തെ ചൊല്ലി ആർഎസ്എസ് പ്രവർത്തകരുമായി വാക്ക് തർക്കം ഉണ്ടായിരുന്നു. ഇതിൽ പ്രതിഷേധിച്ച് രണ്ട് വിഭാഗവും സന്ധ്യക്ക് പ്രകടനം നടത്തി. പ്രകടനം കഴിഞ്ഞ് പിരിഞ്ഞു പോയവർ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടത്. നാഗംകുളങ്ങര തട്ടാംപറമ്പിൽ നന്ദു കൃഷ്ണയാണ് മരിച്ചത്. തലയ്ക്ക് പിന്നിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം.സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ ആർഎസ്എസ് പ്രവർത്തകൻ കെ.എസ് നന്ദുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹം അപകടനില തരണം ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP