Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഭിപ്രായ പ്രകടനം നടത്തിയതുകൊലപാതകക്കേസിലെ പ്രതിയെന്ന് വിശേഷിപ്പിക്കുന്ന തരത്തിൽ: ആരോപണം വസ്തുതാപരമായി ശരിയല്ലെന്ന് ഞാൻ മനസിലാക്കുന്നു; 'കൊലയാളി' പരാമർശം നിരുപാധികം പിൻവലിച്ച് രവിശങ്കർ പ്രസാദ്; അപകീർത്തി കേസ് അവസാനിപ്പിക്കുകയാണെന്ന് ശശി തരൂരും

അഭിപ്രായ പ്രകടനം നടത്തിയതുകൊലപാതകക്കേസിലെ പ്രതിയെന്ന് വിശേഷിപ്പിക്കുന്ന തരത്തിൽ: ആരോപണം വസ്തുതാപരമായി ശരിയല്ലെന്ന് ഞാൻ മനസിലാക്കുന്നു; 'കൊലയാളി' പരാമർശം നിരുപാധികം പിൻവലിച്ച് രവിശങ്കർ പ്രസാദ്; അപകീർത്തി കേസ് അവസാനിപ്പിക്കുകയാണെന്ന് ശശി തരൂരും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശശി തരൂർ എംപിക്കെതിരെയുള്ള അപകീർത്തികരമായ പരാമർശത്തിൽ കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് മാപ്പുപറഞ്ഞു. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെ കൊലയാളി എന്ന് വിളിച്ചതിനാണ് നിയമമന്ത്രി നിരുപാധികം മാപ്പ് അറിയിച്ചത്. പരാമർശം പിൻവലിച്ചതോടെ രവിശങ്കർ പ്രസാദിനെതിരെ നൽകിയ അപകീർത്തി കേസ് പിൻവലിക്കാൻ അഭിഭാഷകനോട് നിർദ്ദേശിച്ചതായി തരൂർ പ്രതികരിച്ചു.

ശശി തരൂരുമായി അടുത്തിടെയുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ചതിൽ സന്തോഷമുണ്ടെന്ന് രവിശങ്കർ പ്രസാദ് ട്വീറ്റ് ചെയ്തു. ആരോപണം പിൻവലിച്ചുകൊണ്ട് തരൂരിനയച്ച കത്തും രവിശങ്കർ പ്രസാദ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഒരു വർഷം മുമ്പ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടിൽ ഞാൻ നിങ്ങളെ ഒരു കൊലപാതകക്കേസിലെ പ്രതിയെന്ന് വിശേഷിപ്പിക്കുന്ന തരത്തിൽ അഭിപ്രായ പ്രകടനം നടത്തിയിരുന്നു.

ബന്ധപ്പെട്ട കേസിലെ അന്വേഷണ റിപ്പോർട്ടിന്റെ വിവരങ്ങൾ ലഭിച്ചപ്പോൾ, നിങ്ങൾക്കെതിരായ ആരോപണം വസ്തുതാപരമായി ശരിയല്ലെന്ന് ഞാൻ മനസ്സിലാക്കി, നിരുപാധികമായി അത് പിൻവലിക്കുന്നു.. രവി ശങ്കർ പ്രസാദ് കത്തിൽ വ്യക്തമാക്കി. രവിശങ്കർ പ്രസാദിന്റെ പരാമർശത്തിനെതിരെ ശശി തരൂർ തിരുവനന്തപുരം സി.ജെ.എം കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP