Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോവിഡ് വ്യാപനത്തിന് ശമനമില്ല; ബെം​ഗളുരുവിൽ ശ്മശാനങ്ങളിലും തിരക്ക്

കോവിഡ് വ്യാപനത്തിന് ശമനമില്ല; ബെം​ഗളുരുവിൽ ശ്മശാനങ്ങളിലും തിരക്ക്

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: കർണാടകയിലെ ബെം​ഗളുരുവിൽ ശ്മശാനങ്ങളിൽ വൻ തിരക്ക്. കോവിഡ് മരണങ്ങൾ കൂടിയതോടെ ശ്മശാനങ്ങളിൽ മൃതദേഹങ്ങളുമായി ദീർഘനേരം കാത്തുകിടക്കേണ്ടിവരുന്ന ആംബുലൻസുകളുടെ ദൃശ്യങ്ങൾ പുറത്ത് വന്നു. കോവിഡ് രോഗം ബാധിച്ച് മരണമടഞ്ഞ ആളുകളെയും കോവിഡ് മരണകാരണം അല്ലാത്ത ആളുകളെയും ശവസംസ്‌കാര ചടങ്ങുകൾക്ക് കൊണ്ട് വരുന്ന ആംബുലൻസുകൾ നഗരത്തിലെ ഒരു ശ്മശാനത്തിന് പുറത്ത് നിരനിരയായി പാർക്ക് ചെയ്തിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

കോവിഡ് രോഗികളുടെയും നോൺ-കോവിഡ് രോഗികളുടെയും മൃതദേഹങ്ങൾ ശ്മശാനത്തിലേക്ക് കൊണ്ടുവരുന്നുണ്ട്. ഉദ്യോഗസ്ഥർ ഓരോ മൃതദേഹവും സംസ്കരിക്കുന്നത് വരെ മറ്റുള്ളവർ കാത്തിരിക്കണം. ഇതാണ് പുതിയ വെല്ലുവിളികൾ ഉയർത്തുന്നത്.അതേസമയം, ബംഗളൂരുവിലെ സ്വകാര്യ ആശുപത്രികളിൽ ഡോക്ടർമാർ, നഴ്സുമാർ, വാർഡ് ബോയ്സ്, ക്ലീനർമാർ എന്നിവരുൾപ്പെടെയുള്ള ആരോഗ്യപരിപാലകരുടെ കടുത്ത ക്ഷാമം നേരിടുന്നുണ്ട്. നഗരത്തിൽ കോവിഡ് കേസുകൾ കുത്തനെ ഉയരുകയാണ്. പ്രശ്നം ഉടൻ പരിഹരിച്ചില്ലെങ്കിൽ നഗരത്തിലെ സ്ഥിതി കൂടുതൽ വഷളാകുമെന്ന് ആരോഗ്യ പ്രവർത്തകർ അഭിപ്രായപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP