Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇന്ന് അംബേദ്കർ ജയന്തി; കോവിഡ് മാനദണ്ഡം പാലിച്ച് ദീക്ഷഭൂമിയിൽ ബുദ്ധവന്ദനം ഉൾപ്പെടെ വിവിധ പരിപാടികൾ; ജീവിതത്തിലുടനീളം അസാധാരണവും ബഹുമുഖവുമായ നേട്ടങ്ങൾ കൈവരിച്ച വ്യക്തിയായിരുന്നു ഡോ. അംബേദ്കറെന്ന് രാഷ്ട്രപതി

ഇന്ന് അംബേദ്കർ ജയന്തി; കോവിഡ് മാനദണ്ഡം പാലിച്ച് ദീക്ഷഭൂമിയിൽ ബുദ്ധവന്ദനം ഉൾപ്പെടെ വിവിധ പരിപാടികൾ; ജീവിതത്തിലുടനീളം അസാധാരണവും ബഹുമുഖവുമായ നേട്ടങ്ങൾ കൈവരിച്ച വ്യക്തിയായിരുന്നു ഡോ. അംബേദ്കറെന്ന് രാഷ്ട്രപതി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ 130ാം ജന്മവാർഷികം ഇന്ന്. 1891 ഏപ്രിൽ 14ന് മധ്യപ്രദേശിലാണ് അദ്ദേഹത്തിന്റെ ജനനം.

ജീവിതത്തിലുടനീളം അസാധാരണവും ബഹുമുഖവുമായ നേട്ടങ്ങൾ കൈവരിച്ച വ്യക്തിയായിരുന്നു ഡോ. അംബേദ്കർ എന്ന് ജയന്തി ആശംസകൾ നേർന്ന രാഷ്ട്രപതി റാം നാഥ് കോവിന്ദ് അനുസ്മരിച്ചു.

ഇന്ത്യയിലെ പിന്നാക്ക ജനവിഭാഗങ്ങളുടെ നില മെച്ചപ്പെടുത്താനും അവർക്കിടയിൽ വിദ്യാഭ്യാസം വ്യാപിപ്പിക്കുന്നതിനും അദ്ദേഹം പരിശ്രമിച്ചു. ശക്തമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് അംബേദ്കറുടെ ആശയങ്ങൾ പ്രാവർത്തികമാക്കാൻ രാഷ്ട്രപതി അഭ്യർത്ഥിച്ചു.

അംബേദ്കർ ബുദ്ധമതം സ്വീകരിച്ച നാഗ്പുരിലെ ദീക്ഷഭൂമിയിൽ ഇന്ന് ബുദ്ധവന്ദനം ഉൾപ്പെടെ വിവിധ പരിപാടികൾ നടക്കുമെങ്കിലും കോവിഡ് പടരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുണ്ടാവുമെന്ന് അംബേദ്കർ സ്മാരക സമിതി അറിയിച്ചു. ഇന്നു കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരവും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP