Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

458 കോടി എറിക്‌സൺ കമ്പനിക്ക് രാത്രിക്ക് രാത്രി നൽകി അനിൽ അംബാനി; കോടതി നൽകിയ സമയമവസാനിക്കുന്നതിന് മണിക്കൂറുകൾ മുൻപുള്ള തീരുമാനത്തോടെ റിലയൻസ് ഭീമൻ തടിയൂരിയത് മൂന്ന് മാസത്തെ തടവു ശിക്ഷയിൽ നിന്നും; ടെലികോം വ്യവസായിക്ക് കുരുക്കായത് കോടതിയലക്ഷ്യക്കേസ് കൂടി പിന്നാലെ എത്തിയതോടെ; കോടികളുടെ പിന്നാമ്പുറ കഥ പറയുന്ന എറിക്‌സൺ കേസിന്റെ കനലടങ്ങുന്നുവോ ?

458 കോടി എറിക്‌സൺ കമ്പനിക്ക് രാത്രിക്ക് രാത്രി നൽകി അനിൽ അംബാനി; കോടതി നൽകിയ സമയമവസാനിക്കുന്നതിന് മണിക്കൂറുകൾ മുൻപുള്ള തീരുമാനത്തോടെ റിലയൻസ് ഭീമൻ തടിയൂരിയത് മൂന്ന് മാസത്തെ തടവു ശിക്ഷയിൽ നിന്നും;  ടെലികോം വ്യവസായിക്ക് കുരുക്കായത് കോടതിയലക്ഷ്യക്കേസ് കൂടി പിന്നാലെ എത്തിയതോടെ; കോടികളുടെ പിന്നാമ്പുറ കഥ പറയുന്ന എറിക്‌സൺ കേസിന്റെ കനലടങ്ങുന്നുവോ ?

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്‌സണ് 458 കോടി നൽകി മൂന്ന് മാസത്തെ തടവു ശിക്ഷയിൽ നിന്നും തടിയൂരി റിലയൻസ് കമ്മ്യൂണിക്കേഷൻ ചെയർമാൻ അനിൽ അംബാനി. ചൊവ്വാഴ്‌ച്ചയ്ക്ക് മുൻപ് പണം നൽകണമെന്നായിരുന്നു സുപ്രീം കോടതി നിർദ്ദേശം. പണം അടയ്ക്കുന്നതിന് വീഴ്‌ച്ച വരുത്തിയാൽ മൂന്നു മാസം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും കോടതി അറിയിച്ചിരുന്നു. പണമടയ്ക്കാനുള്ള സമയം നാളെ കഴിയാനിരിക്കേയാണ് കമ്പനി പണമടച്ചത്.

എറിക്സൻ കമ്പനിക്ക് നൽകാനുള്ള 550 കോടി രൂപ നൽകാനുള്ള ഉത്തരവ് അനുസരിക്കാത്തതിനായിരുന്നു നടപടി. സുപ്രീംകോടതി അനുവദിച്ച നാലാഴ്‌ച്ചത്തെ സാവകാശം തീരാൻ രണ്ടു ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് അനിൽ അംബാനി പണമടച്ച് ശിക്ഷ ഒഴിവാക്കിയത്. മൊത്തം നൽകാനുള്ള 571 കോടി രൂപയിൽ 118 കോടി രൂപ റിലയൻസ് കമ്യൂണിക്കേഷൻ ഇതിനോടകം നൽകിയിരുന്നു. ശേഷിച്ച 453 കോടി രൂപ കുടിശിക സഹിതം തിരിച്ച് അടയ്ക്കാൻ കഴിഞ്ഞ ഫെബ്രുവരിയിൽ സുപ്രീംകോടതി വിധിച്ചിരുന്നു.

എറിക്സൺ ഇന്ത്യക്കുള്ള പണം നൽകാത്തതിൽ റിലയൻസ് കമ്മ്യൂണിക്കേഷൻ മേധാവി അനിൽ അംബാനിയെ ഫെബ്രുവരിയിൽ സുപ്രീം കോടതിയിൽ വിചാരണ ചെയ്തിരുന്നു. കോടതി നിർദ്ദേശിച്ച പണമല്ല, മറിച്ച് 118 കോടി നൽകാമെന്നാണ് റിലയൻസ് നിർദ്ദേശം വച്ചത്. പക്ഷേ ഈ നിർദ്ദേശം എറിക്സൺ അംഗീകരിച്ചില്ല. കേസിൽ അനിൽ അംബാനിക്ക് വേണ്ടി ഹാജരാകുന്നത് മുതിർന്ന അഭിഭാഷകനും കോൺഗ്രസ്സ് നേതാവുമായ കപിൽ സിബൽ ആണ്. ജസ്റ്റിസ് ആർ.എഫ് നരിമാൻ അദ്ധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.

ഇതിനിടെ അംബാനിക്കെതിരായ കോടതിയലക്ഷ്യക്കേസിൽ ഉത്തരവ് തിരുത്തിയ രണ്ട് ജീവനക്കാരെ സുപ്രീം കോടതി പിരിച്ചുവിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ശക്തമായ താക്കീത് കോടതിയിൽ നിന്നും ഉണ്ടായിരിക്കുന്നത്. എറിക്സൺ കമ്പനിക്ക് 453 കോടി രൂപ പലിശ സഹിതം നൽകണമെന്ന് കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. കഴിഞ്ഞവർഷം ഒക്ടോബറിൽ ആയിരുന്നു ഇത്. ഡിസംബർ 15നകം പണം നൽകാനായിരുന്നു കോടതി വിധി. ഇതുണ്ടായില്ല.

മൊബൈൽ ഉപകരണങ്ങൾ നിർമ്മിച്ച് നൽകിയ ഇടപാടിലെ വീഴ്ചയ്ക്കാണ് നഷ്ടപരിഹാരം എറിക്സൺ ആവശ്യപ്പെട്ടത്. എന്നാൽ കോടതി ഉത്തരവ് അംബാനി പാലിച്ചില്ല. ഇതോടെ എറിക്സൺ വീണ്ടും കോടതിയെ സമീപിച്ചു. ഇതെത്തുടർന്നാണ് ഇപ്പോൾ അംബാനിക്കെതിരെ കടുത്ത നിലപാട് സുപ്രീംകോടതി സ്വീകരിച്ചിരിക്കുന്നത്. റാഫേൽ ഇടപാടിൽ മോദി വഴിവിട്ട് പങ്കാളിയാക്കിയെന്ന ആക്ഷേപം കൂടി നേരിടുന്ന അനിൽ അംബാനിക്ക് ഇപ്പോൾ സുപ്രീംകോടതി കർശന നടപടിയുമായി വരുന്നത് ഇരട്ടപ്രഹരമായി മാറുകയാണ്.

അതേസമയം, കേസ് അട്ടിമറിക്കാൻ കോടതി ഉദ്യോഗസ്ഥരെ പോലും ഉപയോഗിച്ചു എന്ന ആക്ഷേപവും അനിൽ നേരിടുന്നുണ്ട്. കോടതി ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കോടതിയലക്ഷ്യ വിധിയിൽ തിരിമറി നടത്താൻ ശ്രമിക്കുകയായിരുന്നു. ഇത് കണ്ടെത്തിയതോടെ രണ്ട് ഉദ്യോഗസ്ഥരെ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് തന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് പിരിച്ചുവിട്ടിരുന്നു.

അനിൽ അംബാനിക്കെതിരായ കോടതിയലക്ഷ്യ കേസിലെ ഉത്തരവ് തിരുത്തിയ കോർട് മാസ്റ്റർമാരായ മാനവ് ശർമ്മ, തപൻകുമാർ ചക്രവർത്തി എന്നിവരെയാണ് പിരിച്ചുവിട്ടത്. ഭരണഘടനയിലെ 311ാം വകുപ്പ് നൽകുന്ന പ്രത്യേക അധികാരം ഉപയോഗിച്ച് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയാണ് ഇവർക്കെതിരെ നടപടിയെടുത്തത്. ഇരുവരും അസിസ്റ്റന്റ് രജിസ്ട്രാർ റാങ്കിലുള്ളവരായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP