Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഐഎസ്ആർഒയുടെ ആമസോണിയ1 വിക്ഷേപണ ദൗത്യം ഇന്ന്; ഭഗവത് ഗീതയും മോദി ചിത്രവും പേടകത്തിൽ; ഉപഗ്രഹത്തിന്റെ ദൗത്യം ആമസോൺ കാടുകളിലെ വനനശീകരണം കണ്ടുപിടിക്കൽ

ഐഎസ്ആർഒയുടെ ആമസോണിയ1 വിക്ഷേപണ ദൗത്യം ഇന്ന്; ഭഗവത് ഗീതയും മോദി ചിത്രവും പേടകത്തിൽ; ഉപഗ്രഹത്തിന്റെ ദൗത്യം ആമസോൺ കാടുകളിലെ വനനശീകരണം കണ്ടുപിടിക്കൽ

സ്വന്തം ലേഖകൻ

ഹൈദരാബാദ്: ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐഎസ്ആർഒയുടെ ഈ വർഷത്തെ ആദ്യ വിക്ഷേപണ ദൗത്യം ഇന്ന്. രാവിലെ 10:24 ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രം (എസ്ഡിഎസ്സി) ഷാറിൽ നിന്നു ബ്രസീലിന്റെ ആമസോണിയ എന്ന ഉപഗ്രഹമാണു വിക്ഷേപിക്കുന്നത്. ഇതിനോടൊപ്പം 18 ചെറിയ ഉപഗ്രഹങ്ങളും വിക്ഷേപിക്കുന്നുണ്ട്. ഭഗവത് ഗീതയുടെ ഇലക്ട്രോണിക് പതിപ്പും പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോയും ഭ്രമണപഥത്തിലെത്തിക്കും.

ബ്രസീൽ തദ്ദേശിയമായി നിർമ്മിച്ച ഒപ്റ്റിക്കൽ റിമോട്ട് സെൻസിങ് ഉപഗ്രഹമായ ആമസോണിയ1 ആണ് ഐഎസ്ആർഒ പ്രഥമ വാണിജ്യ ദൗത്യത്തിൽ വിക്ഷേപിക്കുന്നത്. ആമസോൺ കാടുകളിലെ വനനശീകരണം കണ്ടുപിടിക്കലാണ് ഉപഗ്രത്തിന്റെ പ്രധാന ദൗത്യം. പിഎസ്എൽവിയാണ് ആമസോണിയയെ വഹിക്കുന്നത്. പിഎസ്എൽവിസിയുടെ അമ്പത്തിമൂന്നാമത്തെ ദൗത്യമാണെന്ന പ്രത്യേകതയുമുണ്ട്.

ഇന്ത്യയുടെ ബഹിരാകാശ സ്ഥാപകന്മാരിൽ ഒരാളായ പ്രൊഫ. സതീഷ് ധവാന്റെ പേരിലാണ് ഉപഗ്രഹം അറിയപ്പെടുന്നത്. ഇന്ത്യൻ ബഹിരാകാശ കേന്ദ്രത്തിന്റെ ചെയർപേഴ്‌സൺ ഡോ ആർ ഉമാമഹേശ്വർ, ഡോ കെ ശിവൻ എന്നിവരുടെ പേരുകളും ഉപഗ്രഹത്തിന്റെ താഴത്തെ പാനലിൽ പതിച്ചിട്ടുണ്ട്. വിക്ഷേപണത്തിനു മുന്നോടിയായിട്ടുള്ള കൗണ്ട്ഡൗൺ അവാസന മണിക്കൂറുകളിലേക്ക് കടന്നിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP