Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്യാപ്ടൻ തലപ്പത്തേക്ക്; അമരീന്ദർ സിംഗും സുനിൽ ജാഖറും ബിജെപി ദേശീയ നിർവാഹക സമിതിയിൽ; ജയ് വീർ ഷേർഗിലിന് പാർട്ടി ദേശീയ വക്താവായും നിയമനം

ക്യാപ്ടൻ തലപ്പത്തേക്ക്; അമരീന്ദർ സിംഗും സുനിൽ ജാഖറും ബിജെപി ദേശീയ നിർവാഹക സമിതിയിൽ; ജയ് വീർ ഷേർഗിലിന് പാർട്ടി ദേശീയ വക്താവായും നിയമനം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗിനെ ബിജെപി ദേശീയ നിർവാഹക സമിതിയിലേക്ക് നിയോഗിച്ചു. അമരീന്ദർ സിംഗിനൊപ്പം സുനിൽ ജാഖർ, ബിജെപി മുൻ ഉത്തർ പ്രദേശ് അദ്ധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ് എന്നിവരെയും ദേശീയ നിർവാഹക സമിതിയിലേക്ക് തിരഞ്ഞെടുത്തതായി ബിജെപി പ്രസ്താവനയിൽ അറിയിച്ചു.

കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ജയ് വീർ ഷേർഗിലിനെ പാർട്ടി ദേശീയ വക്താവായും നിയമിച്ചു. പാർട്ടി ഉത്തരാഖണ്ഡ് മുൻ സംസ്ഥാന അദ്ധ്യക്ഷൻ മദൻ കൗശിക്, ഛത്തീസ്‌ഗഢ് മുൻ സംസ്ഥാന അദ്ധ്യക്ഷൻ വിഷ്ണു ദേവ്‌സായ്, പഞ്ചാബിൽ നിന്നുള്ള നേതാക്കളായ റാണ ഗുർമീത് സിങ് സോധി, മനോരഞ്ജൻ കാലിയ, അമൻജോത് കൗർ റാമൂവാലിയ, എന്നിവരെ ദേശീയ നിർവാഹക സമിതിയിലെ പ്രത്യേക ക്ഷണിതാക്കളായി നിയമിച്ചതായും ബിജെപി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP