Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202214Sunday

അമരാവതി കൊലപാതകം: പൊലീസ് കമ്മീഷണർക്കെതിരെ ആരോപണവുമായി നവനീത് റാണ എംപി

അമരാവതി കൊലപാതകം: പൊലീസ് കമ്മീഷണർക്കെതിരെ ആരോപണവുമായി നവനീത് റാണ എംപി

സ്വന്തം ലേഖകൻ

അമരാവതി: അമരാവതിയിലെ മെഡിക്കൽ സ്റ്റോറുടമയുടെ കൊലപാതകത്തിൽ പൊലീസ് കമ്മീഷണർക്കെതിരെ ആരോപണവുമായി അമരാവതി എം പി നവനീത് റാണ. കൊലപാതകം കവർച്ച ശ്രമമായി ഒതുക്കി തീർക്കാൻ കമ്മീഷണർ ശ്രമിച്ചെന്ന് നവനീത് റാണ ആരോപിച്ചു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് എംപി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.

അമരാവതിയിൽ മെഡിക്കൽസ്റ്റോർ നടത്തിയിരുന്ന 54 കാരനായ ഉമേഷ് പ്രഹ്ലാദ്റാവു കോലെയാണ് ജൂൺ 21 ന് കൊല്ലപ്പെട്ടത്. പ്രവാചകനിന്ദയുടെ പേരിൽ രാജസ്ഥാനിലെ ഉദയ്പുരിലേതിന് സമാനമായ കൊലപാതകമാണ് മഹാരാഷ്ടയിലെ അമരാവതിയിലും നടന്നതെന്ന് വ്യക്തമായതിന് പിന്നാലെയാണ് പൊലീസ് കമ്മീഷണർക്ക് നേരെ എംപിയുടെ ആരോപണം.

അതേസമയം മെഡിക്കൽ സ്റ്റോറുടമയുടേത് ഐഎസ് മോഡൽ കൊലപാതകമാണെന്ന് എൻഐഎ വ്യക്തമാക്കി. സംഭവത്തിൽ എൻഐഎ യുഎപിഎ ചുമത്തി. കൊലക്കുറ്റം, ഗൂഢാലോചന, വിദ്വേഷം വളർത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP