Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

2014 ഒക്ടോബറിൽ ആരംഭിച്ച പീഡനം തുടർന്നത് 2016 വരെ; ബലാത്സംഗക്കേസിൽ അറസ്റ്റിലായ മുൻ യുപി മന്ത്രി ഗായത്രി പ്രജാപതിക്ക് ജാമ്യം

2014 ഒക്ടോബറിൽ ആരംഭിച്ച പീഡനം തുടർന്നത് 2016 വരെ; ബലാത്സംഗക്കേസിൽ അറസ്റ്റിലായ മുൻ യുപി മന്ത്രി ഗായത്രി പ്രജാപതിക്ക് ജാമ്യം

മറുനാടൻ ഡെസ്‌ക്‌

അലഹാബാദ്: ബലാത്സംഗക്കേസിൽ അറസ്റ്റിലായ മുൻ യുപി മന്ത്രിക്ക് ജാമ്യം. മുൻ യുപി മന്ത്രിയും സമാജ്‌വാദി പാർട്ടി നേതാവുമായ ഗായത്രി പ്രജാപതിക്കാണ് ജാമ്യം ലഭിച്ചത്. ലഖ്നൗ കോടതിയുടെ അലഹബാദ് ബെഞ്ചിൻറേതാണ് തീരുമാനം. കൂട്ടബലാൽസംഗക്കേസിൽ 2017 മാർച്ച് മുതൽ ഗായത്രി പ്രജാപതി ജയിലിൽ കഴിയുകയായിരുന്നു. നേരത്തെ കേസിൽ പ്രജാപതിക്ക് ജാമ്യം അനുവദിച്ചത് വൻ വിവാദമായിരുന്നു.

2014ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യുകയും മകളെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത കേസിൽ ഗായത്രി പ്രജാപതിയെ ലക്‌നൗവിൽ നിന്ന് അറസ്റ്റ് ചെയ്തത്. നേരത്തെ പ്രജാപതിക്ക് ജാമ്യം അനുവദിച്ച പോക്‌സോ കോടതി ജഡ്ജിയെ അലഹബാദ് ഹൈക്കോടതി ഭരണസമിതി സസ്‌പെൻഡ് ചെയ്തിരുന്നു. പോക്‌സോ സ്‌പെഷ്യൽ ജഡ്ജ് ഒ.പി. മിശ്രയെ സസ്‌പെൻഡ് ചെയ്തതിനൊപ്പം പ്രജാപതിക്ക് അനുവദിച്ച ജാമ്യവും അലഹബാദ് ഹൈക്കോടതി റദ്ദാക്കിയിരുന്നു.

പ്രജാപതിക്ക് ജാമ്യം അനുവദിച്ചതിനെതിരെ യോഗി ആദിത്യനാഥ് സർക്കാർ കോടതിയെ സമീപച്ചതിനേ തുടർന്നായിരുന്നു ഈ നടപടി. 2014 ഒക്ടോബറിൽ ആരംഭിച്ച പീഡനം 2016 ജൂലൈ വരെ തുടർന്നുവെന്നായിരുന്നു പരാതി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP