Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിവാഹത്തിന് വേണ്ടി മാത്രം മതപരിവർത്തനം നടത്തുന്നത് അംഗീകരിക്കാൻ സാധിക്കില്ല; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ദമ്പതികൾ നൽകിയ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി

മറുനാടൻ ഡെസ്‌ക്‌

അലഹബാദ്: പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ദമ്പതികൾ സമർപ്പിച്ച ഹരജി തള്ളി അലഹബാദ് ഹൈക്കോടതി. പെൺകുട്ടി വിവാഹത്തിന് ഒരു മാസം മുമ്പ് മാത്രമാണ് ഹിന്ദു മതത്തിലേക്ക് മാറിയിട്ടുള്ളതെന്ന് ചൂണ്ടിക്കാണിച്ചാണ് ഹരജി തള്ളിയതെന്ന് ലൈവ് ലോ റിപ്പോർട്ട് ചെയ്യുന്നു.

വിവാഹം കഴിക്കുന്നതിന് വേണ്ടി മാത്രമാണ് മതപരിവർത്തനം നടത്തുന്നതെന്നും ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി പറഞ്ഞു. വിവാഹത്തിന് വേണ്ടി മാത്രം മതപരിവർത്തനം നടത്തരുതെന്ന 2014ലെ നൂർജഹാൻ ബീഗം കേസിലെ വിധി ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു കോടതി ഹരജി തള്ളിയത്.ആർട്ടിക്കിൾ 226 പ്രകാരം കേസിൽ ഇടപെടാൻ താത്പര്യമില്ലെന്നും കോടതി പറഞ്ഞു.

2014ൽ ദമ്പതികൾ സമർപ്പിച്ച റിട്ട് ഹരജിയും അലഹബാദ് ഹൈക്കോടതി തള്ളുകയായിരുന്നു. ഹിന്ദുമതത്തിൽ നിന്നും ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്യപ്പെട്ട ശേഷം ഇസ്ലാം നിയമ പ്രകാരം നിക്കാഹ് കഴിച്ചവരായിരുന്നു ഇവർ.അന്ന് വാദം കേട്ട കോടതി ചോദിച്ചത് ഇസ്ലാമിനെക്കുറിച്ച് അറിവോ വിശ്വാസമോ ഇല്ലാതെ ഒരു ഹിന്ദു പെൺകുട്ടി വിവാഹത്തിന് വേണ്ടി മാത്രം ഇസ്ലാമിലേക്ക് മതം മാറുന്നത് ശരിയാണോ എന്നായിരുന്നു.

എന്തെങ്കിലും ഒരു കാര്യം സാധിക്കുന്നതിന് വേണ്ടി മാത്രം മതം മാറുന്നത് സത്യസന്ധമായ കാര്യമാവില്ലെന്നും 2014ലെ കേസ് ചൂണ്ടിക്കാട്ടി കോടതി നിരീക്ഷിച്ചു. മതപരിവർത്തനം നടത്തപ്പെടുന്നുണ്ടെങ്കിൽ അതിൽ വിശ്വാസവും ആത്മാർത്ഥതയുമുണ്ടായിരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.ഒരാളുടെ അറിവോ സമ്മതമോ കൂടാതെയോ വിശ്വാസമില്ലാതെയോ മതപരിവർത്തനം ചെയ്യുന്നത് ശരിയാണോ എന്നായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP