Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉത്തർപ്രദേശ് സർക്കാരിന് തിരിച്ചടി; ബാനറുകൾ സ്ഥാപിച്ച നടപടി അന്യായവും വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റം; പൗരത്വ പ്രക്ഷോഭകരുടെ ചിത്രങ്ങളടങ്ങിയ ബാനറുകൾ ഇന്ന് തന്നെ നീക്കം ചെയ്യണമെന്ന് അലഹബാദ് ഹൈക്കോടതി

ഉത്തർപ്രദേശ് സർക്കാരിന് തിരിച്ചടി; ബാനറുകൾ സ്ഥാപിച്ച നടപടി അന്യായവും വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റം; പൗരത്വ പ്രക്ഷോഭകരുടെ ചിത്രങ്ങളടങ്ങിയ ബാനറുകൾ ഇന്ന് തന്നെ നീക്കം ചെയ്യണമെന്ന് അലഹബാദ് ഹൈക്കോടതി

മറുനാടൻ മലയാളി ബ്യൂറോ

ലഖ്നൗ: യുപി സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി. പൗര്വനിയമ ഭേഗതിക്കെതിരായ പ്രതിഷേധങ്ങളെ തുടർന്നുണ്ടായ അക്രമത്തിൽ കുറ്റാരോപിതരുടെ ചിത്രങ്ങൾ പതിച്ച ബാനറുകൾ സർക്കാർ വെച്ചിരുന്നു. ഇതിനെതിരേ സ്വമേധയാ കേസെടുത്തുകൊണ്ട് വിഷയത്തിൽ കോടതി ഇടപെടുകയായിരുന്നു. മൂന്നു മണിക്ക് മുമ്പായി ഈ ബാനറുകൾ നീക്കം ചെയ്യണമെന്നും പ്രത്യേക സിറ്റിങിൽ കോടതി ആവശ്യപ്പെട്ടുകയായിരുന്നു.

ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാതൂർ, ജസ്റ്റിസ് രമേശ് സിൻഹ എന്നിവരുടെ ബെഞ്ചാണ് വിഷയത്തിൽ ഇന്ന് പ്രത്യേക സിറ്റിങ് നടത്തിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾക്കിടെ സംഘർഷത്തിൽ പൊതുമുതൽ നശിപ്പിച്ചെന്നരോപിച്ച് നഷ്ടപരിഹാരം ഈടാക്കുന്നതിന് വേണ്ടിയാണ് ബാനറുകൾ സ്ഥാപിച്ചത്. ലഖ്നൗ ഭരണകൂടത്തിന്റേതായിരുന്നു നടപടി. അറുപതോളം പ്രതിഷേധക്കാരുടെ പേരും ചിത്രവും വിവരങ്ങളും ഉൾപ്പെടുത്തിയ ബാനറുകൾ ലഖ്നൗ നഗരത്തിലുടനീളം സ്ഥാപിച്ചിരുന്നു.

ആരോപണ വിധേയരായ പ്രതിഷേധക്കാരുടെ ഫോട്ടോകൾ വെച്ച് ബാനറുകൾ സ്ഥാപിച്ച ഭരണകൂടത്തിന്റെ നടപടി അങ്ങേയറ്റം നീതികേടാണ്. വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശത്തിലാണ് നടപടിയെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ബാനറിലുള്ളവർ കുറ്റാരോപിതരാണെന്നും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. എന്നാൽ അവർ അതിന് ബാധ്യസ്ഥരാണെങ്കിൽ ഓരോരുത്തർക്കും നോട്ടീസ് അയക്കുകയാണ് വേണ്ടതെന്നും കോടതി നിർദ്ദേശിച്ചു.

പൊതുപ്രവർത്തകർ സദാഫ് ജാഫർ, അഭിഭാഷകനായ മുഹമ്മദ് ഷുഹൈബ്, പൊതുപ്രവർത്തകനും മുൻ ഐപിഎസ് ഉദ്യോഗസ്ഥനുമായ എസ്.ആർ.ദാരാപുരിയടക്കമുള്ളവരും ബാനറുകളിലുണ്ടായിരുന്നു. ഹർജിയിൽ മൂന്ന് മണിക്ക് വീണ്ടും വാദം കേൾക്കും. അതിന് മുമ്പായി ബാനറുകൾ നീക്കം ചെയ്ത് റിപ്പോർട്ട് നൽകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP