Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കർണാടകയിൽ അവസാന സെമസ്റ്റർ ഒഴികെയുള്ള ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷകൾ ഒഴിവാക്കുന്നു; തീരുമാനം വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത്

കർണാടകയിൽ അവസാന സെമസ്റ്റർ ഒഴികെയുള്ള ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷകൾ ഒഴിവാക്കുന്നു; തീരുമാനം വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത്

മറുനാടൻ മലയാളി ബ്യൂറോ

ബെഗളൂരു: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർണാടകയിൽ അവസാന സെമസ്റ്റർ ഒഴികെയുള്ള ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷകൾ ഒഴിവാക്കുന്നു. എഞ്ചിനീയറിങ് കോഴ്‌സുകൾക്കും ഇത് ബാധകമാണ്. ഇവർക്ക് 2019-20 അക്കാദമിക് വർഷത്തിൽ പരീക്ഷയില്ലാതെ തന്നെ സ്ഥാനക്കയറ്റം നൽകും. ഫൈനൽ സെമസ്റ്റർ പരീക്ഷകൾ അതാത് സർവകലാശാലകൾ സെപ്റ്റംബറിന് മുമ്പ് നടത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കോവിഡ് മുൻനിർത്തി വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് സംസ്ഥാന ഉന്നത വിദ്യാഭ്യാസ ബോർഡിന്റെ തീരുമാനം. സെപ്റ്റംബറിൽ പരീക്ഷ എഴുതാൻ സാധിക്കാത്ത ഫൈനൽ സെമസ്റ്റർ വിദ്യാർത്ഥികൾക്ക് വീണ്ടും അവസരം നൽകും. പരീക്ഷ ഒഴിവാക്കുന്ന വിദ്യാർത്ഥികളുടെ ഇന്റേണൽ അസെസ്‌മെന്റും മുൻ പരീക്ഷയിലെ പ്രകടനവും വിലിയിരുത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP