Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202003Thursday

മദ്രസകൾ മൗലികവാദവും വർഗീയതയും വളർത്തുന്നു; രൂക്ഷ വിമർശനവുമായി മധ്യപ്രദേശ് മന്ത്രി ഉഷാ താക്കൂർ

മദ്രസകൾ മൗലികവാദവും വർഗീയതയും വളർത്തുന്നു; രൂക്ഷ വിമർശനവുമായി മധ്യപ്രദേശ് മന്ത്രി ഉഷാ താക്കൂർ

മറുനാടൻ ഡെസ്‌ക്‌

ഭോപ്പാൽ: മദ്രസകൾ മൗലികവാദവും വർഗീയതയും വളർത്തുന്നു എന്ന ആരോപണവുമായി മധ്യപ്രദേശ് മന്ത്രി ഉഷാ താക്കൂർ. രാജ്യത്ത് മദ്രസുകൾക്ക് സംസ്ഥാനങ്ങൾ നൽകുന്ന പിന്തുണ അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. ജമ്മുകശ്മീർ ഭീകരപ്രവർത്തനത്തിന്റെ ഫാക്ടറിയാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

സർക്കാർ ചെലവിൽ നടത്തുന്ന മദ്രസകളും സംസ്‌കൃതശാലകളും അടച്ചുപൂട്ടാൻ അടുത്തിടെ അസം സർക്കാർ ഉത്തരവിട്ടിരുന്നു. അതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. എല്ലാ വർഗീയവാദികളെയും തീവ്രവാദികളെയും വളർത്തിയത് മദ്രസകളാണ്. അസം അത് വിജയകരമായി നടപ്പാക്കി. ദേശീയതയ്ക്ക് തടസം നിൽക്കുന്നവയെല്ലാം അടച്ചുപൂട്ടണം. മദ്രസകൾക്ക് സംസ്ഥാനസർക്കാർ നൽകുന്ന പിന്തുണ അവസാനിപ്പിക്കണം. കാരണം മതവിശ്വാശം പ്രോത്സഹിപ്പിക്കുന്നതിനായി അത്തരം സ്ഥാപനങ്ങൾ നടത്താൻ വഖഫ് ബോർഡ് ശക്തമാണെന്നും മന്ത്രി പറഞ്ഞു. മതത്തെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസം സമൂഹത്തിൽ മതമൗലികതയും വിദ്വേഷവും മാത്രമാണ് വളർത്തുന്നതെന്നും താക്കൂർ കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP