Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

2023ൽ ബോക്സ് ഓഫീസ് തിരിച്ചുപിടിക്കാൻ അക്ഷയ് കുമാർ; സെക്‌സ് എജ്യുക്കേഷൻ പ്രമേയമാക്കി പുതിയ ചിത്രം; താൻ ചെയ്തതിൽ ഏറ്റവും മികച ചിത്രമായിരിക്കുമെന്നും താരം

2023ൽ ബോക്സ് ഓഫീസ് തിരിച്ചുപിടിക്കാൻ അക്ഷയ് കുമാർ; സെക്‌സ് എജ്യുക്കേഷൻ പ്രമേയമാക്കി പുതിയ ചിത്രം; താൻ ചെയ്തതിൽ ഏറ്റവും മികച ചിത്രമായിരിക്കുമെന്നും താരം

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: 2022 അക്ഷയ് കുമാറിന് അത്ര നല്ല വർഷമായിരുന്നില്ല. താരം കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ബിഗ് ബജറ്റ് ചിത്രങ്ങളെല്ലാം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. പക്ഷെ 2023 ഇതിൽ മാറ്റമുണ്ടാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പാഡ്മാൻ, ടോയ്ലറ്റ് ഏക് പ്രേം കഥ എന്നീ സിനിമകൾക്ക് ശേഷം വീണ്ടുമൊരു സാമൂഹിക പ്രസക്തിയുള്ള പ്രമേയവുമായി എത്തുകയാണ് അക്ഷയ് കുമാർ.

സെക്സ് എജ്യുക്കേഷൻ വിഷയമാക്കിയാണ് തന്റെ അടുത്ത ചിത്രമെന്ന് അക്ഷയ് അറിയിച്ചു. റെഡ് സീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വച്ചായിരുന്നു താരം ഇതേക്കുറിച്ച് വെളിപ്പെടുത്തിയത്. ഇത് വളരെ പ്രധാനപ്പെട്ട വിഷയമാണെന്ന് പല സ്ഥലങ്ങളിലും ഇത് ചർച്ചപോലും ചെയ്യപ്പെടുന്നില്ലെന്നും താരം പറഞ്ഞു.

'നമ്മുക്ക് സ്‌കൂളിൽ എല്ലാത്തരം വിഷയങ്ങളെക്കുറിച്ചും പഠിക്കാനുണ്ട്. ലോകത്തിലെ എല്ലാ സ്‌കൂളുകളിലും ഉണ്ടായിരിക്കേണ്ട ഒരു വിഷയമെന്ന് ഞാൻ കരുതുന്നത് സെക്സ് എജ്യുക്കേഷനാണ്', അക്ഷയ് പറഞ്ഞു. സിനിമയുടെ റിലീസിനായി കാത്തിരിക്കണമെന്നും 2023 ഏപ്രിൽ, മെയ് മാസങ്ങളിൽ ചിത്രം പുറത്തിറക്കുമെന്നും താരം പറഞ്ഞു. താൻ ചെയ്തതിൽ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നെന്നാണ് സിനിമയെ അക്ഷയ് വിശേഷിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP